ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

ആദായ നികുതി: സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ഉയര്‍ത്തിയേക്കും

ന്യൂഡൽഹി: വിലക്കയറ്റം പരിഗണിച്ച് പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ തുക വർധിപ്പിച്ചേക്കും. നിലവിലെ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ശമ്പള വരുമാനക്കാരയ വ്യക്തികൾക്ക് നികുതി വിധേയ വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ അനുവദിക്കുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ. പുതിയ നികുതി വ്യവസ്ഥയിൽ നൽകിയിട്ടുള്ള ഒരേയോരു കിഴിവാണിത്. പുതിയതിനൊപ്പം പഴയ നികുതി വ്യവസ്ഥയിലും ഈ ആനുകൂല്യം ലഭിക്കും.

2023 ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥയിൽ ശമ്പള വരുമാനക്കാർക്ക് 50,000 രൂപയുടെ കിഴവ് പ്രഖ്യാപിച്ചത്. ഏഴ് ലക്ഷം രൂപയിൽ കൂടാത്ത വരുമാനമുള്ളവർക്ക് 87എ പ്രകാരം റിബേറ്റും അനുവദിച്ചു.

അതുപ്രകാരം ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യയില്ലാതായി. അതിന് മുകളിൽ വരുമാനമുണ്ടെങ്കിൽ സ്ലാബ് അനുസരിച്ചാണ് ബാധ്യത.

മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർ പുതിയ വ്യവസ്ഥ പ്രകാരം അഞ്ച് ശതമാനമാണ് നികുതി നൽകേണ്ടത്. ഈ പരിധി ഉയർത്താനുള്ള നിർദേശം സർക്കാരിന് മുന്നിലുണ്ട്. ഉയർന്ന വരുമാനമുള്ളവർ ഉൾപ്പടെ ശമ്പളവരുമാനക്കാർക്കും ഇത് ഗുണംചെയ്യും.

വിലക്കയറ്റംമൂലം ജീവിത ചെലവിലുണ്ടായ വർധന പരിഗണിച്ച് സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉയർത്തുന്നത് ജനങ്ങളുടെ ഉപഭോഗശേഷി വർധിപ്പിക്കും.

നികുതി ബാധ്യത കുറയുന്നതോടെ ശമ്പള വരുമാനക്കാർക്കും വിരമിച്ചവർക്കും കൂടുതൽ പണം ചെലവഴിക്കാൻ കഴിയുമെന്നും അത് സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.

ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമെൻ വിവിധ മേഖലകളിലെ ഉന്നതരുമായി ചർച്ച തുടരുകയാണ്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും നിർദേശങ്ങൾ തേടിയിട്ടുണ്ട്.

X
Top