സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് ലഭ്യമാക്കാൻ ‘ബീമാ സുഗം’ പ്ലാറ്റ്ഫോമിന് അംഗീകാരമായി

മുംബൈ: ഇന്ഷുറന്സ് പോളിസികൾ വാങ്ങൽ, പുതുക്കൽ, ക്ലെയിം നടപടികള് തീര്പ്പാക്കല് തുടങ്ങിയവ എളുപ്പത്തിലാക്കാന് സഹായിക്കുന്ന ഓണ്ലൈന് പ്ലാറ്റ്ഫോമിന് ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്ഡിഎഐ) അംഗീകാരം നല്കി.

ബീമാ സുഗം എന്നപേരിലാണ് ഇതിനായി ഓണ്ലൈന് പ്ലാറ്റ്ഫോം അവതരിപ്പിക്കുക. 2047ഓടെ എല്ലാവര്ക്കും ഇന്ഷുറന്സ് എന്ന ലക്ഷ്യം കൈവരിക്കാന് ലക്ഷ്യമിട്ടുകൂടിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ബീമാ സുഗം: കൂടുതല് അറിയാം
ഇന്ഷുറന്സ് കമ്പനികള്ക്ക് വിവിധ പോളിസികള് വില്ക്കാന് സഹായിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പോലെയാകും ബീമാ സുഗം പ്രവര്ത്തിക്കുക. ലൈഫ്, ഹെല്ത്ത്, നോണ് ലൈഫ് ഇന്ഷുറന്സ് ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാകും.

പോളിസിയെടുക്കല്, പുതുക്കല്, പോര്ട്ട് ചെയ്യല്, ക്ലെയിം തീര്പ്പാക്കല്, പരാതി പരിഹാരം എന്നിവ ഉള്പ്പടെ എല്ലാ നടപടിക്രമങ്ങളും പ്ലാറ്റ്ഫോം വഴി നടത്താനാകും.

പോളിസി ഉടമകള്, ഇടനിലക്കാര്, ഏജന്റുമാര് എന്നിവര്ക്കെല്ലാം പ്ലാറ്റ്ഫോം പ്രയോജനകരമാകും. അതുവഴി സുതാര്യതയും കാര്യക്ഷമതയും സഹകരണവും ഉറപ്പാക്കാന് കഴിയുമെന്നാണ് ഐആര്ഡിഎഐയുടെ പ്രതീക്ഷ.

എപ്രകാരം ഗുണകരമാകും?
ഇന്ഷുറന്സ് കമ്പനികള്, ഏജന്റുമാര് എന്നിവര് വഴിയാണ് നിലവില് ഇന്ഷുറന്സ് പോളിസികള് വാങ്ങാന് കഴിയുന്നത്. ദൈര്ഘ്യമേറിയ ഫോമുകള് പൂരിപ്പിച്ചാണ് തുടക്കം. പുതുക്കലുകള്ക്കും ക്ലെയിമുകള്ക്കുമായി പോളിസി ഡോക്യുമെന്റുകള് സൂക്ഷിക്കേണ്ടിവരുന്നു. പോളിസി ഇലക്ട്രോണിക് രൂപത്തില് ലഭിക്കുമെന്നതിനാല് പേപ്പര് വര്ക്കുകള് ഇല്ലാതാകും.

ഓണ്ലൈന് വഴി പുതുക്കല് തിയതി ഉള്പ്പടെയുള്ള പോളിസികളുടെ എല്ലാ വിവരങ്ങളും ഒരിടത്ത് കാണാന് കഴിയും. ഓരോ പോളിസിയും വേറെവേറെ സൂക്ഷിക്കേണ്ടതില്ല. ഹെല്ത്ത്, ലൈഫ്, നോണ് ലൈഫ് ഇന്ഷുറന്സ് പോളിസികള്ക്കെല്ലാം ഇത് ബാധകമാണ്. പുതുക്കാനോ ക്ലെയിം ചെയ്യാനോ ഇതിലൂടെ എളുപ്പത്തില് കഴിയും.

പ്രീമിയം കുറയുമോ?
താങ്ങാവുന്ന നിരക്കില് പോളിസികള് ലഭ്യമാക്കാന് ബീമാ സുഗം ഉപകരിക്കുമെന്നാണ് വിലയിരുത്തല്. നിലവില് കമ്മീഷന് ഈടാക്കിയാണ് ഇന്ഷുറന്സ് ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നത്.

ബീമാ സുഗം വഴി നേരിട്ട് പോളിസികള് വില്ക്കുന്നതിനാല് ഇടനിലക്കാര്ക്ക് നല്കുന്ന കമ്മീഷന് കുറയാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. ഇതോടെ പ്രീമിയം നിരക്കിലും കുറവുണ്ടാകും.

പ്ലാറ്റ്ഫോം വഴി നേരിട്ട് എടുക്കുന്ന പോളിസികള്ക്ക് പ്രീമിയം നിരക്കില് കിഴിവ് നല്കാമെന്ന് ഐആര്ഡിഎഐ നേരത്തെ നിര്ദേശിച്ചിരുന്നു. ബീമ പോര്ട്ടല് ഉപയോഗിക്കുന്നതിന് അധിക നിരക്കുകള് നല്കേണ്ടതില്ല.

ബാങ്കിങ് മേഖലയിലെ യുപിഐക്ക് സമാനമായി ഇന്ഷുറന്സ് മേഖലയിലും ബീമാ സുഗം വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്. റെഗുലേറ്ററുടെ അംഗീകാരം ലഭിച്ചതോടെ പ്ലാറ്റ് ഫോമിന്റെ പ്രവര്ത്തനങ്ങള് ഉടനെ തുടങ്ങിയേക്കും.

X
Top