സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സൗന്ദര്യ വർധക ഉൽപ്പന്നവിപണി 30 ബില്യൺ ഡോളർ ആയി വളരും

2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് ആഗോള വിപണിയുടെ 5 ശതമാനം വരും.

2022ൽ ഇന്ത്യൻ ബ്യൂട്ടി കെയർ വിപണി ഏകദേശം 19 ബില്യൺ യു എസ് ഡോളർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇപ്പോൾ ഇന്ത്യയുടെ പ്രതി ശീർഷ ചെലവ് വളരെ കുറവാണ്.

രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച് വളർച്ച കൂടുതൽ യഥാർഥ്യമാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ച് തുടങ്ങിയതിനാലും അവരുടെ ദിനചര്യകളിൽ സൗന്ദര്യ പരിചരണം ഒരു ഭാഗമായി മാറിയതിനാലും, ഈ മേഖലയിലെ ബ്രാന്റുകൾക്ക് വളരാൻ സാധ്യതയുള്ള ഒരു വിപണി ആയി ഇന്ത്യ അടുത്ത് തന്നെ മാറും. വിവിധ സ്വദേശി ബ്രാന്റുകളുടെ ആവിർഭാവത്തിനും വിപണി സാക്ഷ്യം വഹിക്കുന്നു.

ആഗോള തലത്തിൽ ഏറ്റവും ആകർഷകവും അതിവേഗം വളരുന്ന വിപണിയായി ഇന്ത്യൻ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ വിപണി നിലകൊള്ളുന്നു. ഇന്ത്യൻ ബിപിസി മാർക്കറ്റ് ദ്രുത ഗതിയിലുള്ള വിപുലീകരണത്തിനു തയ്യാറായി ക്കഴിഞ്ഞു. അതിനാലാണ് 2027 ആവുമ്പോൾ 30 ബില്യൺ ഡോളർ ആയി വളരുമെന്ന റിപ്പോർട്ട്‌ വരുന്നത്.

ഇന്ത്യൻ ബിപിസി വിപണി വളരുന്നതിനു ഒട്ടേറെ കാരണങ്ങൾ ഉണ്ട്. ആളുകളുടെ വർധിച്ചു വരുന്ന വരുമാനം, അതിവേഗം ഉയരുന്ന മധ്യവർഗം, നഗരവൽക്കരണം, സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളുടെ വർദ്ധിച്ച് വരുന്ന പങ്കാളിത്തം എന്നിവയുൾ പ്പെടെ നിരവധി ഘടകങ്ങളാണ് വളർച്ചയെ മുന്നോട്ട് നയിക്കുന്നതെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

ഇടത്തരം കുടുംബങ്ങൾ നല്ല നിലവാരമുള്ള ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിൽ കൂടുതൽ ബോധവാന്മാരാണ്. ഇവർ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രവണത കാണിക്കുന്നു.

വിപണി വികസിക്കുകയും കൂടുതൽ വളരുകയും ചെയ്യുമ്പോൾ പ്യുവർ ബിപിസി ബ്രാന്റുകളുടെ വിജയം രാജ്യത്ത് നൂറു ദശലക്ഷം ഡോളർ ബിപിസി ബ്രാന്റുകൾ സൃഷ്ടിയ്ക്കുന്നതിലേക്ക് നയിക്കും.

പരമ്പരാഗതമായി ഇന്ത്യൻ ബിപിസി വിപണിയിൽ എഫ്എംസിജി ആധിപത്യം പുലർത്തുന്നു. എന്നാൽ സാങ്കേതിക വിദ്യയും നവയുഗത്തിലെ ബിസിനസ്‌ പങ്കാളികളും വിപണിയിൽ വലിയ മത്സരത്തിനു വഴി തുറക്കുന്നു.

ലോറിയൽ, നൈക, ഹോനാസ എന്നിവ വിപണിയിൽ മുൻനിരയിൽ ഉള്ള ബ്രാണ്ടുകൾ ആണ്.

ബിപിസി വിപണിയിൽ വില്പന പ്രധാനമായും ഓൺലൈൻ വഴി നടക്കുന്നു. ഇത് മൊത്തം വിപണിയുടെ ഏകദേശം 33 ശതമാനം വരും.

X
Top