വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

റഷ്യന്‍ ഖനന ഭീമന്മാര്‍ക്ക് നിരോധനം: ലോഹവിപണിയില്‍ ചലനമുണ്ടാക്കിയേക്കും

ലണ്ടന്‍:റഷ്യന്‍ ലോഹങ്ങളെ നിരോധിക്കുന്ന ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് (എല്‍എംഇ)നടപടി, ലോഹ വ്യവസായ ഭൂപടത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. വലിയ ചില കമ്പനികള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെയാണ് ഇത്.

നിരോധന സാധ്യത ചര്‍ച്ച ചെയ്യാന്‍ എക്‌സ്‌ചേഞ്ച് യോഗം വിളിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ നടപടിയുണ്ടാകുമെന്ന് കരുതപ്പെടുന്നു. പ്രാബല്യത്തില്‍ വരുന്ന പക്ഷം റഷ്യയില്‍ നിന്നുള്ള ലോഹം- ആഗോള നിക്കല്‍ ഉല്‍പാദനത്തിന്റെ ഏകദേശം 9 ശതമാനവും അലുമിനിയത്തിന്റെ 5 ശതമാനവും ചെമ്പിന്റെ 4 ശതമാനവും – ലോകമെമ്പാടുമുള്ള വെയര്‍ഹൗസുകള്‍ക്ക് അപ്രാപ്യമാകും.

വ്യക്തമായി പറഞ്ഞാല്‍, ഭൂരിഭാഗം ആഗോള ലോഹവും ഒരു എല്‍എംഇ വെയര്‍ഹൗസുകളിലൂടെയല്ല വ്യാപാരികളിലേയ്‌ക്കെത്തുന്നത്. റഷ്യന്‍ ഗ്രൂപ്പായ യുണൈറ്റഡ് കോ റൂസല്‍ ഇന്റര്‍നാഷണല്‍ പിജെഎസ്‌സി, എംഎംസി നോറില്‍സ്‌ക് നിക്കല്‍ പിജെഎസ്‌സി തുടങ്ങിയ വന്‍കിട ഉല്‍പ്പാദകര്‍ ഒരിക്കലും തങ്ങളുടെ ലോഹം നേരിട്ട് എല്‍എംഇയില്‍ വില്‍ക്കുന്നില്ല. പകരം അവര്‍ വ്യാപാരികള്‍ക്ക് നേരിട്ട് നല്‍കുന്നു.

എന്നാല്‍ നിര്‍ണ്ണായകമായ പല കൈമാറ്റങ്ങള്‍ക്കും എക്‌സ്‌ചേഞ്ച് കാരണക്കാരാകുന്നു. അതായത് ഫിസിക്കല്‍ ലോഹങ്ങള്‍ക്കുള്ള അവസാന ആശ്രമാണ് എക്‌സ്‌ചേഞ്ച്. ക്ഷാമത്തിന്റെ നിമിഷങ്ങളില്‍ എല്‍എംഇ വെയര്‍ഹൗസുകളുടെ ആഗോള ശൃംഖല പ്രധാന ഉറവിടമായി മാറുന്നു.

സമ്പദ് വ്യവസ്ഥ ആശങ്കകള്‍ക്കിടയില്‍, സമീപമാസങ്ങളില്‍ എക്‌സ്‌ചേഞ്ച് ഇത്തരത്തില്‍ അവസാന രക്ഷമാര്‍ഗ്ഗമായിരുന്നു. ഫ്യൂച്ചര്‍ കരാറുകള്‍ കാലഹരണപ്പെടുമ്പോള്‍ അവയ്‌ക്കെതിരെ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം സംഭരിക്കുകയാണ് എല്‍എംഇ വെയര്‍ഹൗസ് നെറ്റ് വര്‍ക്കുകള്‍ ചെയ്യുക.ഹോങ്കോങ് എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയാണെങ്കിലുംഎല്‍എംഇയുടെ നടപടി മെറ്റല്‍ വിലയിലും ട്രേഡ് ചെയ്യപ്പെടുന്ന രീതിയിലും മാറ്റങ്ങളുണ്ടാക്കും.

X
Top