സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

ത്രൈമാസത്തിൽ 4,125 കോടി രൂപയുടെ മികച്ച ലാഭം നേടി ആക്‌സിസ് ബാങ്ക്

ന്യൂഡൽഹി: ജൂൺ പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 91 ശതമാനം വർധിച്ച് 4,125.26 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,160.15 കോടി രൂപയായിരുന്നു. വിശകലന വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് വായ്പ ദാതാവ് കാഴ്ചവെച്ചത്. ഈ ത്രൈമാസത്തിലെ അറ്റ ​​പലിശ വരുമാനം (എൻഐഐ) 21 ശതമാനം ഉയർന്ന് 9,384 കോടി രൂപയായപ്പോൾ, അറ്റ ​​പലിശ മാർജിൻ (എൻഐഎം) 14 ബേസിസ് പോയിന്റ് വർധിച്ച് 3.6 ശതമാനത്തിലെത്തിയതായി ആക്സിസ് ബാങ്ക് ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

ഈ പാദത്തിലെ ഫീസ് വരുമാനം 34 ശതമാനം ഉയർന്ന് 3,576 കോടി രൂപയായി. അതിൽ റീട്ടെയിൽ ഫീസ് പ്രതിവർഷം 43 ശതമാനം വർധിക്കുകയും ബാങ്കിന്റെ മൊത്തം ഫീസ് വരുമാനത്തിന്റെ 66 ശതമാനം സംഭാവന ചെയ്യുകയും ചെയ്തു. മാർച്ച് പാദത്തിലെ 602 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 777 കോടി രൂപയുടെ പ്രത്യേക വായ്പാ നഷ്ടം ഉണ്ടായതായി ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, ജൂൺ പാദത്തിൽ സ്വകാര്യ വായ്പാ ദാതാവ് 11,830 കോടി രൂപയുടെ ക്യുമുലേറ്റീവ് പ്രൊവിഷനുകൾ നടത്തി. ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം ജിഎൻപിഎയുടെ 134 ശതമാനമാണ്.

മാർച്ച് പാദത്തിലെ 2.82 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രസ്തുത പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.76 ശതമാനമാണ്. കൂടാതെ ഈ പാദത്തിലെ ക്രെഡിറ്റ് ചെലവ് 129 ബേസിസ് പോയിന്റ് കുറഞ്ഞ് 0.41 ശതമാനമാണ്. ജൂൺ പാദത്തിൽ 9.9 ലക്ഷം ക്രെഡിറ്റ് കാർഡുകളുടെ വിതരണം നടത്തിയതായി ബാങ്ക് അറിയിച്ചു. 17 ശതമാനം വിപണി വിഹിതവുമായി വിപണിയിൽ രണ്ടാം സ്ഥാനത്താണ് തങ്ങളെന്ന് ബാങ്ക് അവകാശപ്പെട്ടു. വായ്പാ ദാതാവിന്റെ അഡ്വാൻസുകൾ വർഷം തോറും 14 ശതമാനം ഉയർന്ന് 7,01,130 കോടി രൂപയായി. ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം 87 ശതമാനമാണ്. 

X
Top