പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

കേരളവുമായുള്ള സഹകരണം മെച്ചപ്പെടുത്തും: ആസ്ട്രേലിയ

കൊച്ചി: ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര, സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതോടെ കേരളത്തിലെ ഭക്ഷ്യോത്പന്ന,സൂക്ഷ്‌മ, ഇടത്തരം ചെറുകിട സംരംഭകരുമായി കൂടുതൽ സഹകരിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രതിനിധി സംഘം.

ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ഫർണിച്ചർ, ഭക്ഷണം, കാർഷികോത്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, മെഡിക്കൽ തുടങ്ങിയ മേഖലകൾക്കിത് ഗുണമാകുമെന്ന് ആസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർല്യൂ പറഞ്ഞു.

ഡിസംബർ 29ന് പ്രാബല്യത്തിൽ വന്ന കരാറിന്റെ തുടർചർച്ചകൾക്കാണ് സാറ കിർല്യൂ, മുൻമന്ത്രിയും ആസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിൽ മേധാവിയുമായ ജോഡി മെക്കെ, എ.ഐ.ബി.സി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക് എന്നിവരുടെ സംഘം കൊച്ചിയിൽ വാണിജ്യ, വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

കരാറിലൂടെ 27ബില്യൺ ഡോളറിന്റെ നിലവിലെ വ്യാപാരം വർഷത്തിനുള്ളിൽ വൻതോതിൽ വർദ്ധിപ്പിക്കുമെന്നും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംഘം പറഞ്ഞു.

ഫിക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫോറിൻ ട്രേഡ് അഡിഷണൽ ഡയറക്ടർ ജനറൽ ബിബിൻ മേനോൻ, ജോയിന്റ് ഡയറക്ടർ ഒഫ് ഫോറിൻ ട്രേഡ് ഹരിലാൽ, ഇർഫൻ മാലിക് എന്നിവർ പങ്കെടുത്തു.

അലക്‌സ് കെ.നൈനാൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

X
Top