രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കൊച്ചി-ഫുക്കറ്റ് വിമാന സര്‍വീസുമായി എയര്‍ ഏഷ്യ

കൊച്ചി-തായ്ലന്‍ഡ് വിമാന സര്‍വീസ് തുടങ്ങി എയര്‍ ഏഷ്യ. കൊച്ചിയില്‍ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് തുടങ്ങിയത്. തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് സര്‍വീസ്.

എയര്‍ ബസ് A320 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 2:45ന് പുറപ്പെടുന്ന ഫ്‌ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റില്‍ എത്തിച്ചേരും.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു. ജി, എയര്‍ ഏഷ്യ ജനറല്‍ മാനേജര്‍ സുരേഷ് നായര്‍, എയര്‍പോര്‍ട്ട് മാനേജര്‍ ഭൂപത് രാജ് എം., സി.ഐ.എസ്.എഫ്, ഇമിഗ്രേഷന്‍, തുടങ്ങി വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികള്‍, എയര്‍ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

X
Top