ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ന് കൊച്ചി വേദിയാകും

  • ഓഗസ്റ്റ് 31-സെപ്റ്റംബര്‍ 2 വരെ നടക്കുന്ന ഉച്ചകോടിയുടെ ലോഗോ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രധാന അന്താരാഷ്ട്ര വിപണിയായ അറബ് ടൂറിസം മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റ്’ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ കൊച്ചിയില്‍ നടക്കും. സമ്മിറ്റിന്‍റെ ലോഗോ ടൂറിസം സാംസ്കാരിക സിനിമ മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.

ഉച്ചകോടി ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
ടുറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ്, കേരള ടൂറിസത്തിന്‍റെയും ഈ മേഖലയിലെ വിവിധ സംഘടനകളുടെയും വിമാന കമ്പനികളുടെയും സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കേരള ടൂറിസത്തിന്‍റെ ഭാവി വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ, മെഡിക്കല്‍, ആഡംബര ടൂറിസം മേഖലയിലും സുവനീര്‍ വ്യവസായ മേഖലയിലും വലിയ പുരോഗതി നേടാന്‍ ഇതിലൂടെ സാധിക്കും.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഓഫ് സീസണില്‍ ആണ് അറബ് മേഖലയിലെ സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്. ഇത് സംസ്ഥാനത്തെ ടൂറിസത്തില്‍ അറബ് മേഖലയുടെ പ്രാധാന്യത്തെ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍സ് സൊസൈറ്റി പ്രസിഡന്‍റ് ഇ.എം നജീബ്, അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റര്‍സ് പ്രതിനിധി ജോളി ആന്‍റണി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് സമ്മിറ്റിന്‍റെ ലോഗോ ഏറ്റുവാങ്ങി.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യ മന്ത്രി കെ. മുരളീധരന്‍, ആന്ധ്രാപ്രദേശ് ടൂറിസം- സാംസ്കാരിക മന്ത്രി കണ്ടുല ദുര്‍ഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200 ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം മേഖലകളെ പ്രതിനിധീകരിക്കുന്ന 500 ആഭ്യന്തര ബയേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ബി2ബി മീറ്റാണ് ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമടക്കം 300 എക്സിബിറ്റര്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കും.

ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ സംബന്ധിക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും.

ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ധാരണയുണ്ടാക്കാനും അതുവഴി മിഡില്‍ ഈസ്റ്റ് സഞ്ചാരികള്‍ക്കിടയില്‍ കേരളത്തോടുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിങ് എഡിറ്റര്‍ രവിശങ്കര്‍ കെ.വി പറഞ്ഞു.

താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും തുക ചെലവഴിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അറബ് സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തിയാല്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റര്‍സ് പ്രസിഡന്‍റ് റഷീദ് കക്കാട് അഭിപ്രായപ്പെട്ടു. മദ്ധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിലും കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ അറബ് സഞ്ചാരികള്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ജൂണ്‍ അവസാനം ആരംഭിക്കുന്ന ഈ സീസണില്‍ വലിയ വളര്‍ച്ചാ നിരക്ക് കാണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപ ഭാവിയില്‍ മൂന്ന് ലക്ഷം അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് സമ്മിറ്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് 25,000 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

സൗദി അറേബ്യ, ഒമാന്‍, യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ അറബ് സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്.

X
Top