യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിലക്കയറ്റത്തെ നേരിടാന്‍ ‘കുട്ടി’ സിഗരറ്റുമായി ഐടിസി; നീക്കം പ്രീമിയം ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താൻ

സിഗരറ്റ് വില വര്‍ധനവിന്റെ ആഘാതം കുറയ്ക്കാനും ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകളിലേക്ക് മാറുന്നതും തടയാന്‍ പുതിയ തന്ത്രവുമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി.
കമ്പനിയുടെ ഏറ്റവും ജനപ്രിയ പ്രീമിയം ബ്രാന്‍ഡായ ‘ക്ലാസിക്’ ശ്രേണിയില്‍ ചെറിയ വലുപ്പത്തിലുള്ള സിഗരറ്റുകള്‍ ഐടിസി വിപണിയിലെത്തിച്ചു. വില ഉയര്‍ന്നതുമൂലം പ്രീമിയം ഉപയോക്താക്കള്‍ നഷ്ടപ്പെടാതിരിക്കാനാണ് കമ്പനിയുടെ ഈ കരുതല്‍.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ സിഗരറ്റുകള്‍ക്ക് എക്സൈസ് തീരുവ 30 മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വിവിധ ബ്രാന്‍ഡുകളുടെ വില കുത്തനെ ഉയര്‍ന്നു. കിങ് സൈസ്, പ്രീമിയം വിഭാഗങ്ങളിലാണ് വില വര്‍ധനയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.

വലിയ തിരിച്ചടി
വില വര്‍ധനയെ തുടര്‍ന്ന് പ്രീമിയം സിഗരറ്റ് വിഭാഗത്തില്‍ വലിയ വില്പന ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ സിഗരറ്റ് വില്പനയില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. കിങ് സൈസ് വിഭാഗത്തിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. വില ഉയര്‍ന്നതുമൂലം വില്പന ഇടിഞ്ഞത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചു തുടങ്ങിയിരുന്നു.

പാക്കറ്റിന്റെ വില വലിയ തോതില്‍ ഉയര്‍ത്താതെ, സിഗരറ്റിന്റെ അളവ് (വലുപ്പം) കുറച്ച് ഉപഭോക്താക്കളെ നിലനിര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ക്ലാസിക് സിഗരറ്റിന്റെ വലുപ്പം 75 മില്ലിമീറ്ററായി 17 രൂപയ്ക്കാണ് കമ്പനി വില്ക്കുന്നത്.

X
Top