19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രംപ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

5ജി സ്‌പെക്‌ട്രം വാങ്ങുന്നതിനായി അദാനി ഗ്രൂപ്പ് 2,800 കോടി രൂപ ചെലവഴിച്ചേക്കും

ഡൽഹി: ജൂലൈ 26 മുതൽ ആരംഭിക്കുന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങുന്നതിനായി അദാനി ഗ്രൂപ്പ് ഏകദേശം 2,800 കോടി രൂപ ചിലവഴിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ സ്‌പെക്‌ട്രം ചെലവ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരേക്കാൾ വളരെ കുറവായിരിക്കുമെന്നും, ഇതിലൂടെ ഇവർ സ്വകാര്യ നെറ്റ്‌വർക്ക് പരിഹാരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. വോയ്‌സ്, ഡാറ്റ, ടെലികോം സേവനങ്ങൾ നൽകാനല്ല, സ്വകാര്യ നെറ്റ്‌വർക്ക് സൊല്യൂഷനുകൾക്കായാണ് സ്പെക്‌ട്രം ഉപയോഗിക്കുകയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയതിനാൽ, 24.25-28.5 ജിഗാഹെർട്‌സ് സ്‌പെക്‌ട്രം ബാൻഡാണ് അവർ തിരഞ്ഞെടുക്കാൻ സാധ്യതയെന്ന് വ്യവസായ വിശകലന വിദഗ്ധർ പറയുന്നു.  ഈ സ്‌പെക്‌ട്രത്തിന്റെ കരുതൽ വില ഒരു MHz-ന് 6.99 കോടി രൂപയാണ്. സ്വകാര്യ നെറ്റ്‌വർക്കിന് 400 മെഗാഹെർട്‌സ് ക്വാണ്ടം മതി, അതിനാൽ ഇതിന്റെ ചെലവ് ഏകദേശം 2,796 കോടി രൂപയായിരിക്കുമെന്ന് ടെലികോം അനലിസ്റ്റുകൾ അറിയിച്ചു.

24.25-28.5 GHz ബാൻഡ് എന്നത് ഒരു ഉയർന്ന ഫ്രീക്വൻസി ബാൻഡാണ്. ഉയർന്ന ക്വാണ്ടം ലഭിക്കുമെന്നതിനാൽ സ്വകാര്യ നെറ്റ്‌വർക്കിലേക്ക് മാത്രം അദാനി ഗ്രൂപ്പ് മികച്ച നീക്കമാണ് നടത്തിയതെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. വിമാനത്താവളം, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്മിഷൻ, വിതരണം, വിവിധ ഉൽപ്പാദന പ്രവർത്തനങ്ങൾ എന്നിവയിൽ സൈബർ സുരക്ഷയ്‌ക്കൊപ്പം സ്വകാര്യ നെറ്റ്‌വർക്ക് സൊല്യൂഷനുകളും ലഭ്യമാക്കുന്നതിനാണ് തങ്ങൾ 5G സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കുന്നത് എന്ന് അദാനി ഗ്രൂപ്പ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

X
Top