പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

2022ല്‍ ഇരട്ടിയിലേറെ നേട്ടം നല്‍കിയത്‌ 86 ഓഹരികള്‍

മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ നിഫ്‌റ്റിയെ വെല്ലുന്ന നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ട വര്‍ഷമാണ്‌ 2022 എങ്കിലും 86 ഓഹരികളുടെ വില ഇരട്ടിയിലേറെ ഉയര്‍ന്നു. അതേ സമയം 2020ലും 2021ലും മള്‍ട്ടിബാഗറുകളുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരുന്നു. 2020ല്‍ 135 ഓഹരികളും 2021ല്‍ 336 ഓഹരികളുമാണ്‌ ഇരട്ടിയിലേറെ നേട്ടം നല്‍കിയത്‌.

500 കോടി രൂപയിലേറെ വിപണിമൂല്യമുള്ള കമ്പനികളെ മാത്രമാണ്‌ ഈ കണക്കെടുപ്പില്‍ പരിഗണിച്ചിട്ടുള്ളത്‌.

കോവിഡിന്‌ മുമ്പുള്ള 2018, 2019 വര്‍ഷങ്ങളില്‍ 19 വീതം ഓഹരികള്‍ മാത്രമാണ്‌ മള്‍ട്ടിബാഗറുകളായി മാറിയത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ ഉണ്ടായത്‌ 2014ലാണ്‌. 344 ഓഹരികള്‍ ഈ വര്‍ഷം ഇരട്ട നേട്ടം നല്‍കി.

2022ല്‍ 500 കോടി രൂപയിലേറെ വിപണിമൂല്യമുള്ള മൂന്ന്‌ ഓഹരികളാണ്‌ ആയിരം ശതമാനം ഉയര്‍ന്നത്‌. രജ്‌നീഷ്‌ വെല്‍നെസ്‌, എസ്‌ഇഎല്‍ മാനുഫാക്‌ചറിംഗ്‌ കമ്പനി, എസ്‌ജി ഫിന്‍സെര്‍വ്‌ എന്നി കമ്പനികള്‍ യഥാക്രമം 2000 ശതമാനവും 1150 ശതമാനവും 1088 ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

അദാനി ഗ്രൂപ്പുകളിലെ മൂന്ന്‌ ഓഹരികള്‍ മള്‍ട്ടിബാഗറുകളായി മാറി- അദാനി പവര്‍ (200 ശതമാനം), അദാനി എന്റര്‍പ്രൈസസ്‌ (126 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ്‌ (116 ശതമാനം).

X
Top