ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

800 കോടിയുടെ വ്യവസായ പാർക്ക് പ്രഖ്യാപിച്ച് എടയാർ സിങ്ക്

  • 2500 കോടി നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം
  • 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കൊച്ചി: എടയാർ സിങ്ക് കൊച്ചി എടയാറിൽ 108 ഏക്കർ സ്ഥലത്ത് മൾട്ടി സോൺ ഇൻഡസ്ട്രിയൽ പാർക്കും ലൊജിസ്റ്റിക് സോണും വികസിപ്പിക്കും. 800 കോടിയാണ് മുതൽ മുടക്ക്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രവർത്തനം നിറുത്തിയ ബിനാനി സിങ്കാണ് എടയാർ സിങ്ക് എന്ന പേരിൽ പുനസംഘടിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുക. ബിനാനി സിങ്കിന് പ്രവർത്തനം നിറുത്തുമ്പോൾ ഉണ്ടായിരുന്ന കടബാധ്യതയിൽ 70 ശതമാനം പരിഹരിച്ചതായും മാനേജ്മെൻറ് വ്യക്തമാക്കി. സ്വകാര്യമേഖലയിൽ സംസ്ഥാനത്ത് ആദ്യത്തെ മൾട്ടി സോൺ ഇൻഡസ്ട്രിയൽ, ലൊജിസ്റ്റിക് പാർക്കാണിത്. 2023 ൽ ആദ്യ ഘട്ട നിർമാണം തുടങ്ങും. 2026ൽ പൂർണ പ്രവർത്തനക്ഷമമാകും. 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ മേഖലകളിലുള്ള ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മാനുഫാക്ചറിങ്, വെയർഹൗസിങ്ങ്, ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും. ഒരു സമ്പുർണ ലൊജിസ്റ്റിക് ഹബായിരിക്കും ഇതെന്ന് എടയാർ സിങ്ക് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ സലിം പറഞ്ഞു. ബിനാനി സിങ്ക് പ്രമോട്ടർമാരെ കൂടാതെ ദുബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോർച്യൂൺ ഗ്രൂപ്പും എടയാർ സിങ്ക് ലിമിറ്റഡിൽ പങ്കാളികളാണ്. ഫോർച്യൂൺ ഗ്രൗണ്ട് എന്നായിരിക്കും വ്യവസായ പാർക്ക് അറിയപ്പെടുക.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന സംസ്ഥാന സർക്കാർ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ബിനാനി സിങ്ക് 2014ൽ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2018 ൽ തുടങ്ങിയതാണ് പുനസംഘടനാ നടപടികൾ. കടങ്ങൾ പരിഹരിച്ച് പുതിയ പദ്ധതി രൂപപ്പെടുത്തിയെടുക്കുന്നത് ശ്രമകരമായിരുന്നെന്ന് കമ്പനി മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് ബിസ്മിത്ത് പറഞ്ഞു. 25 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന വ്യാവസായിക, ലൊജിസ്റ്റിക് വെയർഹൗസുകളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന നിർദിഷ്ട പദ്ധതി ഇത്തരത്തിൽ കേരളത്തിലെ ആദ്യത്തേതും, ഏറ്റവും വലുതും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് സെൻറർ, മെഡിക്കൽ സെൻ്റർ, കൺവെൻഷൻ കേന്ദ്രം, എക്സ്പോ സെൻറർ, ഫുഡ്കോർട്ട്, വിർച്വൽ ഓഫീസുകൾ, തൊഴിലാളികൾക്കുള്ള താമസ സൗകര്യം, ബാർജ് ബെർത്തിങ് ടെർമിനൽ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. വേസ്റ്റ് മാനേജ്മെൻറ്, സൗരോർജ ഉല്പാദനം എന്നിവയ്ക്കും മികച്ച സംവിധാനം ഉണ്ടാകും.
പുഴയോട് ചേർന്ന് നടപ്പാതയും ഒരുക്കും.
പാർക്കിൽ യൂണിറ്റുകൾ തുടങ്ങാൻ ആയിരത്തിലധികം പേർ രംഗത്തുവന്നിട്ടുള്ളതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാനേജ്മെൻറ് വ്യക്തമാക്കി. ഗൾഫ് മേഖലയിൽ നിന്നും അന്വേഷണങ്ങളുണ്ട്.
വൻകിട കമ്പനികളിൽ ചിലതും താല്പര്യം അറിയിച്ചിട്ടുണ്ട്. 100ൽ അധികം യൂണിറ്റുകൾക്കുള്ള മാനുഫാക്ചറിങ്ങ് സൗകര്യം ഇവിടെ ഒരുക്കാനാണ് ലക്ഷ്യം.
സമാന സ്വഭാവമുള്ള വ്യവസായങ്ങൾ ഒരുമിച്ച് വരുന്നത് പല തരത്തിൽ ഗുണകരമാകും. ഇവ ഓരോ ക്ലസ്റ്ററുകളാക്കി സൗകര്യമൊരുക്കാനാണ് ലക്ഷ്യം. എയർ, റോഡ്, റെയിൽ കണക്ടിവിറ്റി ആയിരിക്കും ഫോർച്യൂൺ ഗ്രൗണ്ടിൻ്റെ പ്രധാന ആകർഷണം.

X
Top