ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

കൊച്ചി: ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് (Saints & Masters), പ്രമുഖ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ നുബിനിക്സ് ടെക്നോളജീസിനെ (Nubinix Technologies) ഏറ്റെടുത്തു.

ആഗോളതലത്തിൽ വിപുലീകരിക്കാവുന്ന ക്ലൗഡ്-ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ നീക്കമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

2024-ൽ പ്രവർത്തനമാരംഭിച്ച നുബിനിക്സ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ക്ലൗഡ് സേവന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരുന്നു.

ഈ ഏറ്റെടുക്കലിലൂടെ എഡബ്ല്യുഎസ് (AWS), മൈക്രോസോഫ്റ്റ് അസൂർ (Azure), മൾട്ടി ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കൂടുതൽ കരുത്തുറ്റ സേവനങ്ങൾ നൽകാൻ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് സാധിക്കും.

ഇതോടൊപ്പം ക്ലൗഡ് ആർക്കിടെക്ചർ, മൈഗ്രേഷൻ, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സെർവർലെസ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും.

എഡബ്ല്യുഎസിലുള്ള (AWS) മികച്ച വൈദഗ്ധ്യവും കരുത്തുറ്റ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളും ഈ ഏറ്റെടുക്കലിലൂടെ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് ലഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകൃഷ്ണൻ ജി പറഞ്ഞു. കമ്പനിയുടെ ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഈ നീക്കം കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റെടുക്കലിന്റെ ഭാഗമായി നുബിനിക്സ് നേതൃനിരയിലുള്ളവർ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന്റെ ചുമതലകൾ നിർവഹിക്കും. ഇത് നിലവിലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സഹായിക്കും.

ഇന്ത്യയ്ക്ക് പുറമെ ടൊറന്റോ, ഡിട്രോയിറ്റ്, ലണ്ടൻ, സ്കോപ്യേ, സിംഗപ്പൂർ, സിഡ്‌നി എന്നിവിടങ്ങളിലും സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് സാന്നിധ്യമുണ്ട്.

X
Top