സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ബിഎസ്എൻഎല്ലിനായി കേന്ദ്രസർക്കാർ 6000 കോടി നൽകും

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എലിന് കേന്ദ്രസർക്കാർ 6000 കോടി നൽകും. 4ജി നെറ്റ്‍വർക്ക് വ്യാപിപ്പിക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനാണ് പണം നൽകുന്നത്.

4ജി സേവനം വ്യാപിപ്പിക്കാത്തതിനാൽ ബി.എസ്.എൻ.എല്ലിന് വൻതോതിൽ ഉപഭോക്താക്കളെ നഷ്ടമായിരുന്നു.

കേന്ദ്രസർക്കാറിന്റെ അനുമതിക്കായി ടെലി​കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉടൻ ​അപേക്ഷ സമർപ്പിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ബി.എസ്.എൻ.എലിന് 4ജി സേവനം വ്യാപിക്കുന്നതിന് 19,000 കോടി രൂപയാണ് ആവശ്യം. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 13,000 കോടിയുടെ ഓർഡർ ബി.എസ്.എൻ.എൽ നൽകിയിരുന്നു. ബാക്കിയുള്ള 6000 കോടിയുടെ ഓർഡർ നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനത്തെ സഹായിക്കുന്നത്.

ഇതുവരെ ബി.എസ്.എൻ.എല്ലിലും എം.ടി.എൻ.എല്ലിലും 3.22 ലക്ഷം കോടി കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. 2019 മുതൽ ബി.എസ്.എൻ.എല്ലിനായി മൂന്ന് പുനരുജ്ജീവന പാക്കേജുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

നിലവിൽ വളരെ കുറഞ്ഞ ഉപഭോക്താക്കൾക്ക് മാത്രമാണ് ബി.എസ്.എൻ.എൽ 4ജി സേവനം നൽകുന്നത്. 22,000 ബേസ് സ്റ്റേഷനുകളിൽ മാത്രമാണ് 4ജി സേവനം ലഭ്യമായിട്ടുള്ളത്.

ദേശീയതലത്തിൽ ഒരു ലക്ഷം കേന്ദ്രങ്ങളിൽ 2025 പകുതിയോടെ 4ജി നൽകാനാണ് ബി.എസ്.എൻ.എൽ നീക്കം.

X
Top