
മുംബൈ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 0.53 ശതമാനം വർദ്ധനവോടെ 7.53 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി 5പൈസ ക്യാപിറ്റൽ. 2021 ജൂണിൽ അവസാനിച്ച പാദത്തിൽ 7.49 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയിരുന്നത്. അതേസമയം, പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ വരുമാനം 2021 ജൂണിൽ അവസാനിച്ച പാദത്തിലെ 60.02 കോടിയിൽ നിന്ന് 39.99 ശതമാനം ഉയർന്ന് 84.02 കോടി രൂപയായി. ചൊവ്വാഴ്ച 5പൈസ ക്യാപിറ്റൽ ലിമിറ്റഡിന്റെ ഓഹരികൾ 0.85 ശതമാനത്തിന്റെ നേട്ടത്തിൽ 295.55 രൂപയിലെത്തി.
ഐഐഎഫ്എൽ ക്യാപിറ്റൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് 5പൈസ ക്യാപിറ്റൽ ലിമിറ്റഡ്. ഇത് ട്രേഡിങ്ങിനായി ഒരു ഓൺലൈൻ ടെക്നോളജി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇക്വിറ്റി ഗവേഷണം, ഇക്വിറ്റികൾ, ഡെറിവേറ്റീവുകൾ, ചരക്കുകൾ, ട്രേഡിംഗ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സേവനങ്ങൾ എന്നി സേവനങ്ങളും കമ്പനി നൽകുന്നു.