എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഫെബ്രുവരിയില്‍ മികച്ച ആദായം നല്‍കിയ 5 ഓഹരികള്‍

ഫെബ്രുവരിയില്‍ ഓഹരി വിപണി പ്രതിസന്ധി നിറഞ്ഞതായിരുന്നു. പ്രധാന ഓഹരി സൂചികകള്‍ ആദ്യ പകുതിയില്‍ മുന്നേറ്റം നടത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ സാധിച്ചില്ല.

നിഫ്റ്റി 17662 ല്‍ നിന്ന് 18,000 കടന്നെങ്കിലും പിന്നീട് നഷ്ടത്തില്‍ 17303 ല്‍ അവസാനിച്ചു. ബി എസ് ഇ സെന്‍സെക്‌സ് സൂചിക 59549.9 ല്‍ ആരംഭിച്ച് 61000 തിന് മുകളില്‍ പോയെങ്കിലും മാസാവസാനം 58962 ല്‍ അവസാനിച്ചു.

അനൂകൂലമല്ലാത്ത സാഹചര്യത്തിലും ചില ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. പ്രമുഖ ബ്രോക്കര്‍മാരുടെ ഓഹരി നിര്‍ദേശങ്ങളില്‍ നിന്ന് മികച്ച ആദായം നല്‍കിയ 5 ഓഹരികള്‍ താഴെക്കൊടുക്കുന്നു.

  1. ഇസെഡ് എഫ് കോമേഴ്ഷ്യല്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റം (ZF Commercial Vehicle Control Systems India). ഈ ഓഹരി 14.29% മുന്നേറ്റം നടത്തി. ജൂണ്‍ 2022 ല്‍ ഹൈദരാബാദില്‍ പുതിയ സോഫ്റ്റ് വെയര്‍ ഹബ് ആരംഭിച്ചു. 5000 എഞ്ചിനിയര്‍മാരെ എവിടെ വിന്യസിക്കാനാണ് ശ്രമം. നിര്‍മിത ബുദ്ധി, ഡാറ്റ ശാസ്ത്രം, ഡിജിറ്റൈസേഷന്‍ തുടങ്ങിയ മേഖലകളിലാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്.ലക്ഷ്യ വില -11817 രൂപ. Stock Recommendation by Anand Rathi Share and Stock Brokers.
  2. ഡല്‍ഹിവെറി (Delhivery)- ഇന്ത്യയിലെ പൂര്‍ണമായും സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഡെല്‍ഹിവെറി. ഫെബ്രുവരിയില്‍ ഈ ഓഹരി 14.14% മുന്നേറ്റം നടത്തി. 2021-22 അവസാനം 18074 പിന്‍ കോഡുകളിലേക്ക് വിതരണം ചെയ്ത് കമ്പനി 2022-23 ഡിസംബര്‍ പാദത്തില്‍ 18510 പിന്‍ കോഡുകളിലേക്ക് വിതരണം വിപുലീകരിച്ചു. ഇപ്പോള്‍ 26845 സജീവമായ ഉപഭോക്താക്കള്‍ കമ്പനിക്ക് ഉണ്ട്. ഇകോമേഴ്സ് വിപണി വികസിക്കുന്നത് ഡല്‍ഹിവെറിയുടെ വളര്‍ച്ചക്ക് അനുകൂലമാണ്.ലക്ഷ്യ വില 395 രൂപ. Stock Recommendation by Kotak Institutional Equities.
  3. ഐ ടി സി (ITC Ltd) : ഈ എഫ് എം സി ജി വിഭാഗത്തില്‍ പെട്ട ഓഹരി 6.87% മുന്നേറി. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്പ്രൗട്ട് ലൈഫിനെ ഏറ്റെടുക്കാന്‍ ധാരണയായി. ഇതോടെ 45000 കോടി വിറ്റുവരവുള്ള ആരോഗ്യ ഭക്ഷണ വിപണിയിലേക്കും ഐ ടി സി കടക്കുകയാണ്. 2022 -23 ഡിസംബര്‍ പാദത്തില്‍ മൊത്തം വരുമാനം 17.5% വര്‍ധിച്ചു. എഫ് എം സി ജി വിഭാഗത്തില്‍ 18.4% വളര്‍ച്ച.ലക്ഷ്യ വില -438. Stock Recommendation by Prabhudas Lilladher.
  4. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (Indian Hotels Company). ഫെബ്രുവരിയില്‍ ഈ ഓഹരി 3.3% ഉയര്‍ന്നു. ചെലവ് ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും, ബിസിനസ് വിപുലീകരിച്ചും ഇന്ത്യന്‍ ഹോട്ടല്‍സ് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷ.ലക്ഷ്യ വില -357 രൂപ . Stock Recommendation by Geojit Financial Services.
  5. ഐ സി ഐ സി ഐ ബാങ്ക് (ICICI Bank) ഓഹരി 2.76% മുന്നേറ്റം നടത്തി.2022-23 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു. പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ച് 13,235 കോടി രൂപയായി. അറ്റാദായം 34.2% വര്‍ധിച്ച് 8312 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.55% കുറഞ്ഞ് 0.61%.
    ലക്ഷ്യ വില -1171 രൂപ. Stock Recommendation by Nirmal Bang Research

X
Top