ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

28 കമ്പനികള്‍ക്ക് ഐപിഒ അനുമതി ലഭ്യമാക്കി സെബി

മുംബൈ:മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ (സെബി), ഏപ്രില്‍-ജൂണ്‍ പാദത്തില്‍, 28 സ്ഥാപനങ്ങള്‍ക്ക് ഐപിഒ അനുമതി ലഭ്യമാക്കി. മൊത്തം 45,000 കോടി രൂപ സ്വരൂപിക്കാനാണ് അനുമതി. ഇതില്‍ 11 എണ്ണം ഇതിനോടകം ഐപിഒ നടത്തുകയും ചെയ്തു.

ലൈഫ് സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ ഫാബ്ഇന്ത്യ, ഭാരത് എഫ്‌ഐഎച്ച്, എഫ്‌ഐഎച്ച് മൊബൈല്‍സിന്റെ അനുബന്ധ സ്ഥാപനമായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്, ബ്ലാക്ക്‌സ്‌റ്റോണ്‍ പിന്തുണയുള്ള ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, മക്ലോയ്ഡിസ്, ക്ലൗഡ്‌നൈന്‍ നടത്തുന്ന കിഡ്‌സ് ക്ലിനിക് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് ഐപിഒ നടത്താന്‍ പോകുന്നത്. എന്നാല്‍ ഇവ എന്ന് വിപണിയില്‍ പ്രവേശിക്കുമെന്ന കാര്യം വ്യക്തമല്ല. 11 എണ്ണം എന്തായാലും ലിസ്റ്റിംഗ് പൂര്‍ത്തിയാക്കി.

കൗതുകകരമെന്നു പറയട്ടെ, ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം കഴിഞ്ഞ രണ്ട് മാസത്തില്‍ വര്‍ധിച്ചു. സുല വൈന്‍യാര്‍ഡ്‌സ്, അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സായ് സില്‍ക്ക് കലാമന്ദിര്‍ എന്നിവയുള്‍പ്പെടെ മൊത്തം 15 കമ്പനികളാണ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.

X
Top