രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

യുഎഇ ഒപെക് വിട്ടതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ “വിള്ളല്‍”

ദുബായ്: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയായ ‘ഒപെകിൽ’ (OPEC) നിന്നുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ പിന്മാറ്റം പ്രാബല്യത്തിൽ. പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക നീക്കമെന്ന് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു.

ഒപെക്കിലെ സൗദി അറേബ്യയുടെ ആധിപത്യം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് യുഎഇ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യുഎഇയുടെ ഈ പിന്മാറ്റം ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തെ ബാധിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് എണ്ണ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ ഇനി യുഎഇക്ക് സാധിക്കും. ഇത് ഒപെക്കിൻ്റെ വിപണി നിയന്ത്രണ ശേഷിയെ ദുർബലപ്പെടുത്തുകയും സൗദി അറേബ്യയെ കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്തേക്കാം.

ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ എണ്ണ ലഭ്യത വർദ്ധിക്കാനും വില കുറയാനും ഈ തീരുമാനം കാരണമായേക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസും നിരീക്ഷിക്കുന്നു. യുഎഇയുടെ ഈ നടപടി ഗൾഫ് മേഖലയിലെ ഊർജ്ജ ബന്ധങ്ങളെയും ഭൂരാഷ്ട്രതന്ത്രത്തെയും പുനർനിർവചിക്കുന്ന ഒരു “ഭൂകമ്പം” ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്ക, ഇസ്രായേൽ, അതിവേഗം വളരുന്ന ഏഷ്യൻ വിപണികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര വിദേശനയം കെട്ടിപ്പടുക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവിൽ ഒപെക് നിശ്ചയിച്ചിട്ടുള്ള പരിധികളേക്കാൾ കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നു. 2030-ഓടെ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കാൻ യുഎഇ 122 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിക്കഴിഞ്ഞു.

വരും വർഷങ്ങളിൽ എണ്ണ വിപണിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. “പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ നടന്നുകൊണ്ടിരിക്കുന്ന തടസങ്ങൾ കാരണം യുഎഇ ഒപെക്കിൽ നിന്ന് പുറത്തുപോകുന്നതിനെ തുടർന്ന് ഉടനടിയുള്ള ആഘാതം പരിമിതമായിരിക്കും.

എന്നാൽ ദീർഘകാല വീക്ഷണത്തിൽ യുഎഇയിൽ നിന്നുള്ള വർധിച്ച ഉൽപാദനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്” റിപ്പോർട്ടിൽ പറയുന്നു. ഒപെക്, ഒപെക് പ്ലസ് ഗ്രൂപ്പുകളിൽ നിന്ന് പിന്മാറുന്നതായി ചൊവ്വാഴ്‌ചയാണ് യുഎഇ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ചരിത്രപരമായ നീക്കം പതിറ്റാണ്ടുകളായി നിലനിന്ന സാമ്പത്തിക സഹകരണത്തിനാണ് അന്ത്യം കുറിച്ചത്. ഒപെക്കിലെ പ്രധാന ശക്തിയായ സൗദി അറേബ്യയുമായി കഴിഞ്ഞ കുറച്ചു കാലമായി യുഎഇയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

സാമ്പത്തികവും പ്രാദേശികവുമായ ആധിപത്യത്തിനായുള്ള തീരുമാനത്തെ തുടർന്നാണ് പിന്മാറ്റത്തിൽ എത്തിയത്. ഇറാൻ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും യുഎഇയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന വിമർശനവും യുഎഇ ഉന്നയിച്ചിരുന്നു.

വരും വർഷങ്ങളിൽ ഊർജ്ജാവശ്യം വർധിക്കുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. 2030 ആകുമ്പോഴേക്കും ഉത്‌പാദന ശേഷി പ്രതിദിനം 5 ദശലക്ഷം ബാരലായി വികസിപ്പിക്കുന്നതിനായി യുഎഇ ഇതിനകം 122 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.

ഒപെക്ക് വിട്ടതോടെ യുഎഇക്ക് വൻതോതിലുള്ള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ ആരംഭിക്കാനും ഹൈഡ്രജനുൾപ്പെടെ പുനരുപയോഗിക്കാവുന്ന ഊർജ്ജവും ഉൾപ്പെടുന്ന ഒരു ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സ്വയം പരിവർത്തനത്തിന് ആവശ്യമായ പദ്ധതികള്‍ സൃഷ്‌ടിക്കാനും കഴിയും.

യുഎഇ ഒപെക് വിടാൻ കാരണം
യുഎഇ തങ്ങളുടെ എണ്ണ ശേഷി വർധിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ഒപെക്കിൻ്റെ കർശനമായ ഉത്‌പാദന പരിധി തങ്ങളുടെ കയറ്റുമതിയെ അന്യായമായി തടയുന്നു എന്ന് യുഎഇ പരാതിപ്പെട്ടിരുന്നു.

കൂടാതെ, ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മറ്റ് അറബ് രാജ്യങ്ങൾ സൈനികവും രാഷ്ട്രീയവുമായ പിന്തുണ നൽകുന്നതിൽ പരാജയപ്പെട്ടതിനെതിരെയുള്ള ശക്തമായ വിമർശനവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നേടുക എന്ന “ദീർഘകാല തന്ത്രപരവും സാമ്പത്തികവുമായ കാഴ്‌ചപ്പാടിൻ്റെ” ഭാഗമായാണ് ഈ പിന്മാറ്റം.

ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം
യുഎഇയുടെ തീരുമാനത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഇത് ആഗോളതലത്തിൽ ഇന്ധനവില കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഒരു “മികച്ച നേതാവ്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

X
Top