ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഓഹരി വിപണിയിൽ ഇടംപിടിക്കാൻ ഈയാഴ്ച 11 പുതുമുഖങ്ങൾ

മുംബൈ: പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വിപണിയിൽ ഇന്ത്യയുടെ തിളക്കം കൂടുതൽ മികവിലേക്ക്. ഈയാഴ്ച 11 കമ്പനികളാണ് ഐപിഒയ്ക്കായി വരി നിൽ‌ക്കുന്നത്. ഐപിഒ നടപടികൾ പൂർത്തിയാക്കുന്ന 14 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിൽ ആദ്യമായി വ്യാപാരം ആരംഭിക്കൽ) ഈയാഴ്ചയുണ്ട്.

11 കമ്പനികൾ ചേർന്ന് 900 കോടി രൂപയാണ് ഈയാഴ്ച ഐപിഒ വഴി സമാഹരിക്കാൻ ശ്രമിക്കുന്നത്. ഇതിൽ മാംബ ഫിനാൻസ് (Manba Finance), കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ ആൻഡ് റെഫ്രിജറേഷൻ (KRN Heat exchanger and Refrigeration) എന്നിവയാണ് മുഖ്യാധാരാ ശ്രേണിയിൽ (Mainboard Segment). 9 കമ്പനികളുടെ ഐപിഒ ചെറുകിട ശ്രേണിയിലാണ് (എസ്എംഇ/SME).

മാംബ ഫിനാൻസ്

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മാംബ ഫിനാൻസ് 151 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്നാരംഭിക്കുന്ന ഐപിഒയിൽ ഇഷ്യൂ വില 114-120 രൂപയാണ്. മിനിമം 125 ഓഹരികൾക്കും പിന്നീട് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഉയർന്ന വിലയായ 120 രൂപയേക്കാൾ 50-60 രൂപവരെ കൂടുതലാണ് ഗ്രേ മാർക്കറ്റിൽ‌ ഇപ്പോൾ വില.
ഐപിഒ നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് അനൗദ്യോഗികമായി ഓഹരിക്കച്ചവടം നടക്കുന്ന വിപണിയാണ് ഗ്രേ മാർക്കറ്റ്. ഗ്രേ മാർക്കറ്റിൽ മികച്ച സ്വീകാര്യതയുള്ളതിനാൽ മാംബയുടെ ലിസ്റ്റിങ് വില വൻതോതിൽ ഉയർന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.

സെപ്റ്റംബർ 25 വരെയാണ് ഐപിഒ. യോഗ്യരായവുടെ ഡിമാറ്റ് അക്കൗണ്ടിൽ 26ന് ഓഹരികൾ ലഭ്യമാക്കിയേക്കും. 30ന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു.

കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ ആൻഡ് റെഫ്രിജറേഷൻ
സെപ്റ്റംബർ 25 മുതൽ 27 വരെയാണ് കമ്പനിയുടെ ഐപിഒ. ലക്ഷ്യം 342 കോടി രൂപ. ഇഷ്യൂ വില 209-220 രൂപ. മിനിമം 65 ഓഹരിക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഒക്ടോബർ മൂന്നിന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 39.07 കോടി രൂപ ലാഭവും 313.54 കോടി രൂപ വരുമാനവും നേടിയ കമ്പനിയാണിത്.

എസ്എംഇ ഐപിഒകൾ
ഡബ്ല്യുഒഎൽ 3ഡി ഇന്ത്യ, റാപ്പിഡ് വാൽവ്സ് ഇന്ത്യ, ടെക്എറ എൻജിനിയറിങ്, യൂണിലെക്സ് കളേഴ്സ് ആൻഡ് കെമിക്കൽസ്, തിങ്കിങ് ഹാറ്റ്സ് എന്റർടെയ്ൻമെന്റ് സൊല്യൂഷൻസ്, ദിവ്യധൻ ഇലക്ട്രോണിക്സ് സൊല്യൂഷൻസ്, ഫോർജ് ഓട്ടോ ഇന്റർനാഷണൽ, സാജ് ഹോട്ടൽസ് എന്നിവയാണ് എസ്എംഇ വിഭാഗത്തിൽ ഈയാഴ്ച ഐപിഒ തുടങ്ങുന്നത്.

കലാന ഇസ്പാറ്റ്, ബൈക്ക് വോ ഗ്രീൻ ടെക്, എസ്ഡി റീറ്റെയ്ൽ, ഫീനിക്സ് ഓവർസീസ്, ആവി ആൻഷ് ടെക്സ്റ്റൈൽസ് എന്നിവയുടെ കഴിഞ്ഞയാഴ്ച ആരംഭിച്ച ഐപിഒ ഈയാഴ്ച സമാപിക്കും.

വെസ്റ്റേൺ കാരിയേഴ്സ്, ആർകേഡ് ഡെവലപ്പേഴ്സ്, നോർത്തേൺ ആർക് കാപ്പിറ്റൽ എന്നിവയും എസ്എംഇ ശ്രേണിയിൽ പോപ്പുലർ ഫൗണ്ടേഷൻസ്, ഡെക്കാൺ ട്രാൻസ്കോൺ ലീസിങ്, എൻവിറോടെക് സിസ്റ്റംസ്, പെലാട്രോ, ഓസെൽ ഡിവൈസസ് എന്നിവയും ഈയാഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.

കലാന ഇസ്പാറ്റ, ആവി ആൻഷ്, ഫീനിക്സ് ഓവർസീസ്, എസ്ഡി റീറ്റെയ്ൽ, ബൈക്ക് വോ ഗ്രീൻ ടെക് എന്നിവയുടെ ലിസ്റ്റിങ്ങും ഈയാഴ്ചയാണ്.

X
Top