ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം രാജ്യത്ത് പ്രധാന ബാങ്ക് പ്രവര്‍ത്തിക്കില്ല

രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം പ്രവര്‍ത്തനം മുടങ്ങും. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ആഹ്വാനപ്രകാരം നടക്കുന്ന ദേശീയ പണിമുടക്ക് കാരണമാണിത്. 25, 26 തീയതികളിലാണ് പണിമുടക്ക്.

സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നല്കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

.എസ്.ബി.ഐയില്‍ കരാര്‍ തൊഴിലാളികള്‍ കൂടുന്നതില്‍ ജീവനക്കാര്‍ ആശങ്കാകുലരാണ്. നിലവില്‍ 2.30 ലക്ഷം ജീവനക്കാരാണ് ബാങ്കിനുള്ളത്. ഇതില്‍ 1.25 ലക്ഷം പേരും കരാര്‍ തൊഴിലാളികളാണ്.

ജീവനക്കാരെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്ക്കാന്‍ നിര്‍ബന്ധിക്കുന്നതും ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി പലയിടത്തും ജീവനക്കാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.

5 ദിവസം പ്രവര്‍ത്തിക്കില്ല
തുടര്‍ച്ചയായി അഞ്ചുദിവസം എസ്.ബി.ഐ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ് പണിമുടക്ക് മൂലം സംജാതമാകുന്നത്. മെയ് 24 ഞായറാണ്. തിങ്കളും ചൊവ്വയും പണിമുടക്ക്. ബുധനാഴ്ച (മെയ് 27) ബക്രീദ് മൂലം അവധിയുമാണ്. ഫലത്തില്‍ തുടര്‍ച്ചയായ അഞ്ചുദിനങ്ങള്‍ എസ്.ബി.ഐ അടഞ്ഞുകിടക്കും.

അതിനിടെ അപ്രന്റീസുകളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 7,150 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അവസരമുണ്ട്. സമീപകാലത്തെ എസ്.ബി.ഐയുടെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നാകുമിത്. കേരളത്തില്‍ 403 ഒഴിവുകളാണുള്ളത്.

X
Top