രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചു

ന്യൂഡൽഹി: യുണൈറ്റഡ് നേഷൻസ്: 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അനുമാനം ഐക്യരാഷ്ട്ര സഭ കുറച്ചു. നേരത്തേ കണക്കാക്കിയിരുന്ന 6.6 ശതമാനത്തിൽനിന്ന് 6.4 ശതമാനമായി കുറച്ചു.

നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന ആഗോള അനിശ്ചിതത്വങ്ങളും സാമ്പത്തിക ആഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് അനുമാനം യുഎസ് കുറച്ചത്.

യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രതിസന്ധികൾക്കിടയിലും ലോകത്തില ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിച്ചിരിക്കുകയാണെന്നും ഇത് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുകയും പണപ്പെരുപ്പ സമ്മർദങ്ങൾ ശക്തമാക്കുകയും അനിശ്ചിതത്വം വർധിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

2026ലെ ആഗോള ജിഡിപി വളർച്ച 2.5 ശതമാനമായിരിക്കുമെന്നാണ് ഇപ്പോൾ പ്രവചിക്കുന്നത്. ഇത് ജനുവരിയിലെ കണക്കുകൂട്ടലിനേക്കാൾ 0.2 ശതമാനം കുറവാണെന്നും കോവിഡിനു മുമ്പുള്ള നിരക്കുകളേക്കാൾ വളരെ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top