ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നടപ്പ് വര്‍ഷം അന്താരാഷ്ട്ര വ്യാപാരം വര്‍ധിക്കും, അടുത്തവര്‍ഷം കുറയും – ലോക വ്യാപാര സംഘടന

ന്യൂയോര്‍ക്ക്: ആഗോള വ്യാപാര വളര്‍ച്ച 2023 ല്‍ കുറയുമെന്ന് ലോക വ്യാപാര സംഘടന. 1 ശതമാനം വളര്‍ച്ച മാത്രമാണ് 2023 ല്‍ പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍ അനുമാനത്തില്‍ നിന്നും 3.4 ശതമാനം കുറവ്.

അതേസമയം നടപ്പ് വര്‍ഷത്തെ ആഗോള ചരക്ക് വ്യാപാരത്തിന്റെ അളവ് 3.5 ശതമാനമായി വര്‍ദ്ധിക്കും. നേരത്തെയുള്ള അനുമാനം 3 ശതമാനം മാത്രമായിരുന്നു. പിന്നീട് 2022 ന്റെ രണ്ടാം പകുതിയില്‍ വേഗത കുറയുമെന്നും 2023 ല്‍ ട്രെന്‍ഡ് കീഴ്‌മേല്‍ മറിയുമെന്നും സംഘടന കണക്കാക്കുന്നു.

വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ഇറക്കുമതി ഡിമാന്‍ഡ് മയപ്പെടും. ഉയര്‍ന്ന ഊര്‍ജ്ജ വില ഗാര്‍ഹിക,നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍, പണനയം കര്‍ശനമാക്കുന്നത് ഭവനം, മോട്ടോര്‍ വാഹനങ്ങള്‍, സ്ഥിര നിക്ഷേപം തുടങ്ങിയ മേഖലകളിലെ പലിശ സെന്‍സിറ്റീവ് ചെലവുകളെ ബാധിക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

സീറോ കോവിഡ് നയങ്ങളും ദുര്‍ബലമായ ബാഹ്യ ഡിമാന്റും കാരണം ചൈനയിലെ സ്ഥിതിയും മോശമാണ്. വികസ്വര സമ്പദ് വ്യവസ്ഥയിലേയ്ക്ക് വരികയാണെങ്കില്‍ ഇന്ധനങ്ങള്‍, ഭക്ഷണം, രാസവളങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ബില്ലുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയും കടക്കെണിയും സൃഷ്ടിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് പ്രവചനം ഇരുട്ടടിയായി.

സെപ്റ്റംബറില്‍ മൊത്തത്തിലുള്ള രാജ്യത്തിന്റെ കയറ്റുമതി 3.52 ശതമാനം ഇടിഞ്ഞ് 32.62 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വ്യാപാര കമ്മി 26.72 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണനയം മാറുന്നതും റഷ-ഉക്രൈന്‍ യുദ്ധത്തിന്റെ പ്രവചനാതീതമായ സ്വഭാവവും കാരണം നിലവില്‍ അനിശ്ചിതത്വം നടമാടുകയാണെന്നും ലോക വ്യാപാര സംഘടന കരുതുന്നു.

X
Top