ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

നിരക്കുയര്‍ത്തി ഫെഡ് റിസര്‍വ്, താഴ്ച വരിച്ച് വാള്‍സ്ട്രീറ്റ്

ന്യൂയോര്‍ക്ക്: മാന്ദ്യം സഹിക്കാന്‍ തയ്യാറെന്ന സൂചന നല്‍കി ഫെഡ് റിസര്‍വ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഈ വര്‍ഷം കേന്ദ്രബാങ്ക് നിരക്ക് ഉയര്‍ത്തുന്നത്. വര്‍ഷാവസാനത്തിന് മുമ്പ് 1.25 ശതമാനം കൂടി വര്‍ധനവ് പ്രതീക്ഷിക്കപ്പെടുന്നു.

പണപ്പെരുപ്പ പ്രശ്‌നത്തിന്റെ തോത് മനസ്സിലാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന ഉദ്യോഗസ്ഥര്‍, പിടിച്ചുനില്‍ക്കാന്‍ യുദ്ധസമാന നടപടികളെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വളര്‍ച്ച അനുമാനം വെട്ടിച്ചുരുക്കാനും വിദഗ്ധര്‍ തയ്യാറായി. വളര്‍ച്ചാക്കുറവുണ്ടാകുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍ ജെറോം പവല്‍ തന്നെ സമ്മതിക്കുന്നു.

അതേസമയം മാന്ദ്യമുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറല്ല. തൊഴിലില്ലായ്മ കൂടുമെന്നും സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗ് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നും പവല്‍ മുന്നറിയിപ്പ് നല്‍കി. നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ ബുധനാഴ്ച കൂപ്പുകുത്തി.

ഡൗ ജോണ്‍സ് രണ്ട് മാസത്തിനു ശേഷമുള്ള താഴ്ന്ന നില രേഖപ്പെടുത്തിയപ്പോള്‍ നാസ്ഡാക്ക് , എസ്ആന്റ്പി500 എന്നിവ ജൂലൈ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (.ഡിജെഐ) 522.45 പോയിന്റ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 30,183.78 ലും സ് ആന്റ് പി 500 (.എസ്പിഎക്‌സ്) 66 പോയിന്റ് അഥവാ 1.71 ശതമാനം നഷ്ടത്തില്‍ 3,789.93 ലെവലിലും നാസ്ഡാക്ക് കോമ്പോസിറ്റ് 8 പോയിന്റ് (1.79%), 11,220.19 ലെവലിലും ക്ലോസ് ചെയ്തു.

X
Top