മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്; റെക്കോർഡിനരികെ നിർമല സീതാരാമൻവൻ മാറ്റങ്ങളുമായി EPFO 3.0 വരുന്നുതിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിലിന് കേന്ദ്ര നീക്കംഇന്ത്യയുമായി വ്യാപാര കരാർ ഉടനെന്ന് ഡൊണാൾഡ് ട്രംപ്പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു

എജിആര്‍ കേസില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം, ഓഹരി ഉയര്‍ന്നു

മുംബൈ; വൊഡഫോണ്‍ ഐഡിയയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ അല്ലെങ്കില്‍ എജിആര്‍ കുടിശ്ശികകളില്‍ പുനര്‍മൂല്യനിര്‍ണ്ണയവും ഇളവും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുടര്‍ന്ന് കമ്പനി ഓഹരി 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. കുടിശ്ശികയുടെ ഒരു ഭാഗത്തേക്ക് തങ്ങളുടെ അഭ്യര്‍ത്ഥന പരിമിതപ്പെടുത്തുന്ന മുന്‍ ഉത്തരവിനെ വോഡഫോണ്‍ ഐഡിയ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വിശദീകരണം.

ടെലികോം കമ്പനികള്‍ എത്ര വരുമാനം നേടുന്നുവെന്ന് കണക്കാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉപയോഗിക്കുന്ന ഒരു രീതിയാണ് എജിആര്‍, അല്ലെങ്കില്‍ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ. ഇതിന്റെ അടിസ്ഥാനത്തില്‍, ലൈസന്‍സ് ഫീസും മറ്റ് ചാര്‍ജുകളും സര്‍ക്കാരിന് നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. എജിആര്‍ കണക്കുകൂട്ടലില്‍ ചിലതരം വരുമാനം ഉള്‍പ്പെടുത്തരുതെന്ന് ടെലികോം സ്ഥാപനങ്ങള്‍ വാദിക്കുന്നു. എന്നാല്‍ എല്ലാത്തരം വരുമാനവും കണക്കാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചു. ഇത് വോഡഫോണ്‍ ഐഡിയ പോലുള്ള കമ്പനികള്‍ക്ക് വന്‍ ബാധ്യത വരുത്തി.

9,450 കോടി രൂപയുടെ എജിആര്‍ കുടിശ്ശിക എന്ന അധിക ആവശ്യം പിന്‍വലിക്കണമെന്ന് വൊഡഫോണ്‍ ഐഡിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അധിക കുടിശ്ശികകള്‍ മാത്രമല്ല, എല്ലാ കുടിശ്ശികകളുടെയും വിശാലമായ പുനര്‍മൂല്യനിര്‍ണ്ണയം തേടുകയാണെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി. രണ്ട് അഭ്യര്‍ത്ഥനകളും പരിഗണിക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി മറുപടി നല്‍കി. അതായത് അധിക ചാര്‍ജുകള്‍ മാത്രമല്ല, കുടിശ്ശികയുള്ള മുഴുവന്‍ തുകയും ചര്‍ച്ച ചെയ്യാന്‍ കമ്പനിക്ക് ഇപ്പോള്‍ സര്‍ക്കാരിനെ സമീപിക്കാം.

നിലവില്‍, വോഡഫോണ്‍ ഐഡിയയുടെ മൊത്തം എജിആര്‍ ബാധ്യത ഏകദേശം 83,400 കോടി രൂപയാണ്.2026 മാര്‍ച്ച് മുതല്‍, കമ്പനി എല്ലാ വര്‍ഷവും ഏകദേശം 18,000 കോടി രൂപ ഇവര്‍ നല്‍കേണ്ടതുണ്ട്. പലിശയും പിഴകളും ചേര്‍ക്കുമ്പോള്‍, സര്‍ക്കാരിന് നല്‍കേണ്ട ആകെ തുക ഏകദേശം 2 ലക്ഷം കോടി രൂപയിലെത്തും. മത്സരാധിഷ്ഠിത ടെലികോം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കമ്പനിക്ക് ഈ വലിയ സാമ്പത്തിക ബാധ്യത ഒരു പ്രധാന വെല്ലുവിളിയാണ്.

സുപ്രീം കോടതിയുടെ വിശദീകരണത്തെത്തുടര്‍ന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.

X
Top