Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

രാജ്യത്ത് ആദ്യമായി എഐ അധിഷ്ഠിത മൾട്ടിപ്പിൾ ടീച്ചർ പഠന രീതി  അവതരിപ്പിച്ച് വേദിക് ഇ സ്കൂൾ

– സ്കൂൾ അക്രഡിറ്റേഷൻ പ്രക്രിയയിൽ ഉയർന്ന ഗ്രേഡ് നേടാൻ സ്കൂളുകളെ പ്രാപ്തമാക്കുന്നു

കൊച്ചി: രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേൻമയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിച്ച് വേദിക് ഇ സ്കൂൾ. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിങ്ങ് പ്ലാറ്റ്ഫോം ഡിസംബർ 7 ന് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കിടയിലെ അസമത്വം ഇല്ലാതാക്കി തുല്യ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ ബൃഹദ്പദ്ധതിയുടെ സേവനങ്ങൾ മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് സ്ക്കൂൾ പഠനകാലം മുഴുവൻ ലഭിക്കും.മൾട്ടിപ്പിൾ ടീച്ചർ എക്സ്പീരിയൻസ് ആണ് വേദിക് ഇ സ്കൂളിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽ നിന്നും ഒരേസമയം പഠിക്കാൻ അവസരം ലഭിക്കുന്നു.

ദേശീയ സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയിരിക്കുന്നതിനാൽ ഉയർന്ന ഗ്രേഡ് നേടാൻ ഇത് സ്കൂളുകളെ പ്രാപ്തമാക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഗുരുക്കൻമാരിൽ നിന്നും പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ഇതിലൂടെ കൈവരുന്നത്.  

വേദിക് ഇ സ്കൂൾ  വിദ്യാർത്ഥികൾക്ക് മറ്റൊരു ട്യൂഷൻ്റെ ആവശ്യമുണ്ടാകില്ല.

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും മൂന്ന് അധ്യാപകർ വീതം ഏറ്റവും അഡ്വാൻസ്ഡ് ആയ ട്യൂഷൻ നൽകുന്ന ഒരു മൾട്ടി ട്യൂഷൻ പ്ലാറ്റ്ഫോം കൂടിയാണിത്.

ഒരു മികച്ച മാതൃകാ സ്ക്കൂളിൻ്റെ ഇ വേർഷനാണ് വേദിക് ഇ  സ്കൂൾ. സ്കൂളിലെ സമയത്തിൻ്റെയും മറ്റും പരിമിതികളും നിയന്ത്രണങ്ങളും വേദിക് ഇ സ്കൂൾ മറികടക്കുന്നു.

ഡ്യുവൽ സ്കൂളിങ്, ഹോം സ്കൂളിങ്, പേഴ്സണലൈസ്ഡ് ലേണിങ്, ഹൈബ്രിഡ് ലേണിങ് എന്നിവ ഇവിടെ സമന്വയിക്കുകയാണ്.

സ്കൂൾ സമയം കഴിഞ്ഞും സ്കൂൾ പഠനത്തിൻ്റെ അതേ അനുഭവം വിദ്യാർത്ഥികൾക്ക് ലഭിക്കും.

ഓരോ സ്കൂളിനും അവരുടെ പേരിൽ തന്നെ വൈറ്റ് ലേബൽ ചെയ്തായിരിക്കും ഈ പ്ലാറ്റ്ഫോം ലഭ്യമാക്കുക.

പാഠ്യ വിഷയങ്ങൾക്കൊപ്പം എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് പരിശീലനം, സ്കിൽ ഡവലപ്മെൻറ്, ഭാഷാ പഠനം തുടങ്ങി നിരവധി അനുബന്ധ സേവനങ്ങളും പ്ലാറ്റ്ഫോമിലുണ്ടാകും.

കുട്ടികളുടെ അഭിരുചി കണ്ടെത്തുന്ന ആപ്റ്റിറ്റ്യൂഡ് സോൺ, പാഠ്യ വിഷയങ്ങൾക്കുള്ള സബ്ജക്റ്റ് സോൺ, മത്സര പരീക്ഷകൾക്കും മാതൃകാ പരീക്ഷകൾക്കുമുള്ള ഇടം, ലാംഗ്വേജ്, കരിയർ സോണുകൾ, സോഫ്റ്റ് സ്കിൽ ഡവലപ്മെൻറ് സോൺ, ആർട്സ്, സ്പോർട്സ് ഏരിയ എന്നിവ വേദിക് ഇ സ്കൂളിൽ ഉണ്ടാകും. ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇവയൊക്കെ അക്രഡിറ്റേഷൻ പ്രക്രിയയിൽ ഉയർന്ന ഗ്രേഡ് സ്കൂളുകൾക്ക് ഉറപ്പ് നൽകുന്നു.

കുട്ടികളുടെ അധ്യയനത്തിനായി ഇത്ര സമഗ്ര സൗകര്യങ്ങൾ സജ്ജമാക്കുക പലപ്പോഴും സ്ക്കൂളുകൾക്ക് എളുപ്പമാകില്ല. കുട്ടികൾക്കാകട്ടെ ഈ സൗകര്യങ്ങൾ പല സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തുക പ്രയാസമായിരിക്കും. മാത്രമല്ല ചെലവ് താങ്ങാവുന്നതിലും ഏറെയാകും.

മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനമികവ് അപ്പപ്പോൾ വിലയിരുത്താൻ സാധിക്കും.

സ്ക്കൂളുകൾക്കും, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമാകും വിധമാണ് പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുള്ളത്.

നീറ്റ്, ജെഇഇ തുടങ്ങിയ എൻട്രൻസ് പരീക്ഷകൾ ഉയർന്ന റാങ്കിൽ പാസാകാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും. ഐഇഎൽടിഎസ് പോലുള്ള പരീക്ഷകളിൽ ഉയർന്ന സ്കോർ നേടാനും സഹായിക്കും.  തെരെഞ്ഞെടുക്കപ്പെടുന്ന സ്ക്കൂളുകളിൽ ആയിരിക്കും വേദിക് ഇ സ്കൂൾ സേവനം ആദ്യം ലഭ്യമാക്കുക.

വേദിക് ഐഎഎസ് അക്കാദമി യുഎസിലെ  ഐ ലേണിങ് എൻജിൻസുമായി ചേർന്നാണ് വേദിക് ഇ സ്കൂൾ പദ്ധതി നടപ്പാക്കുന്നത്.

ലേണിങ്ങ് ഓട്ടോമേഷൻ രംഗത്തെ ആഗോള പ്രമുഖരാണ് യുഎസ് ആസ്ഥാനമായ ഐ ലേണിങ്ങ് എൻജിൻസ്.  ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സിവിൽ സർവീസസ് കോച്ചിങ്ങ് സ്ഥാപനമാണ് വേദിക് ഐഎഎസ് അക്കാദമി. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സിവിൽ സർവീസസ് പരീക്ഷയിൽ വിജയിപ്പിച്ച ട്രാക്ക് റെക്കോർഡും സങ്കല്പ്- വേദിക് ഐഎഎസ് അക്കാദമിക്കുണ്ട്.

വേദിക് ഇ സ്കൂളിൻ്റെ ഉദ്ഘാടനം ഡിസംബർ 7 ന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ  നടക്കും.

വേദിക് ഇ സ്ക്കൂളിൻ്റെ ഉദ്ഘാടനം  അറിയിക്കുന്നതിനായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ ലേണിങ് എൻജിൻസ് പ്രസിഡൻറ് ബാലകൃഷ്ണൻ എ പി, വേദിക് ഐഎഎസ് അക്കാദമി ചാൻസലർ ഡോ: ബാബു സെബാസ്റ്റ്യൻ,ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ,  സിഇഒ ജെയിംസ് മറ്റം എന്നിവർ പങ്കെടുത്തു

X
Top