സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മൂല്യവർധിത കൃഷി: 1400 കോടിയുടെ ലോകബാങ്ക് പദ്ധതിക്ക്‌ കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിലെ കാർഷിക ഉത്പാദനവും വിപണനവും ആധുനികവത്കരിക്കാനുള്ള ലോകബാങ്ക് പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യവകുപ്പ് അനുമതിനൽകി. അഞ്ചുവർഷത്തേക്ക് 1400 കോടിരൂപയാണ് ലോകബാങ്ക് വായ്പയായി നൽകുക.

വായ്പ സ്വീകരിക്കാനുള്ള കേന്ദ്രാനുമതി വെള്ളിയാഴ്ചയാണ് കിട്ടിയത്. ലോകബാങ്ക് പ്രതിനിധിസംഘം കേരളത്തിലെത്തി നടത്തുന്ന ചർച്ചയ്ക്കുശേഷമായിരിക്കും അന്തിമധാരണയാവുക. അതിന്റെ അടിസ്ഥാനത്തിൽ കേരളവും കേന്ദ്രവും ലോകബാങ്കും കരാറിലേർപ്പെടും.

വിശദമായ പദ്ധതിറിപ്പോർട്ട് തയ്യാറാക്കി ആറുമാസത്തിനുള്ളിൽ വായ്പ സ്വീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

സംഭരണം, സംസ്കരണം, വിപണനം

  • കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ അതിജീവിക്കുന്നവിധം കാർഷികോത്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ആധുനികവത്കരിക്കുക
  • വിദേശവിപണികൂടി ലക്ഷ്യമിട്ട് ഉത്പന്നങ്ങൾ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാനുള്ള ആധുനിക സംഭരണശാലകകൾ
  • സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള ചെറുകിട, ഇടത്തരം യൂണിറ്റുകളുടേയും ശൃംഖല
  • ഒരു ജില്ലയിൽ ഒരു ഉത്പന്നം എന്നനിലയിൽ ജില്ലകളുടെ പ്രത്യേകതകൾ കണക്കിലെടുത്തുള്ള വിളകൾ
  • കാർഷികസംരംഭങ്ങളിലേക്ക് പ്രവാസികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ പ്രോത്സാഹിപ്പിക്കും
  • സംരംഭകർക്ക് നവീനസമ്പ്രദായങ്ങളിൽ പരിശീലനം
    കൃഷിമിഷൻ
    കർഷകരുടെ വരുമാനം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ മൂല്യവർധിത കൃഷിമിഷൻ (വാല്യൂ ആഡഡ് അഗ്രിക്കൾച്ചറൽ മിഷൻ -വാം) രൂപവത്കരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് പ്രവർത്തനമേൽനോട്ടത്തിനുള്ള മിഷന്റെ അധ്യക്ഷൻ. കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷരും. എക്സിക്യുട്ടീവ് ഡയറക്ടറുടെയും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെയും തസ്തികകളും ഇതിനായി സൃഷ്ടിച്ചു.
    കാർഷികോത്പാദന കമ്മിഷണർ കൺവീനറായും വ്യവസായവകുപ്പ് സെക്രട്ടറി സഹകൺവീനറായും വർക്കിങ് ഗ്രൂപ്പും രൂപവത്കരിക്കും.
    കെ-ബിസാഗ്രോ
    കാർഷികോത്പന്നങ്ങളുടെ സംഭരണത്തിനും വിദേശത്തുൾപ്പെടെ വിപണനത്തിനുമായി കെ-ബിസാഗ്രോ ലിമിറ്റഡ് എന്ന കമ്പനി രൂപവത്കകരിക്കും. ഈ കമ്പനിയായിരിക്കും ലോകബാങ്ക് പദ്ധതി നടത്തിപ്പിനുള്ള മുഖ്യ ഏജൻസി. സർക്കാർ, സർക്കാരിതര ഏജൻസികൾ, സംരംഭകർ എന്നിവരുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുക.
X
Top