ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി യുഎസ്

വാഷിങ്ടണ്‍: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്ബത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച്‌ യു.എസ്.

കരാറുകളും ഗ്രാന്റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.

ബംഗ്ലാദേശിന്റെ നിലവിലെ സാമ്ബത്തിക സ്ഥിതി കണക്കിലെടുക്കുമ്ബോള്‍ യു.എസില്‍നിന്ന് സാമ്ബത്തിക സഹായം ലഭിക്കാതാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സംബന്ധിച്ചും വിഷയം വലിയ തിരിച്ചടിയാണ്. സഹായം നിലച്ചതോടെ വലിയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത്.

യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്ബത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിർത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.

യു.എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്ബത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ശ്രമിക്കുന്ന യുക്രൈനിന്റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യു.എസിന്റെ തീരുമാനം.

റഷ്യ-യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

X
Top