ഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടും

യുപിഐ വിപണിയിൽ സജീവമാകാന്‍ മുന്‍നിര ബാങ്കുകള്‍

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ തങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷനെ കൂടുതല്‍ സജീവമാക്കാന്‍ തയ്യാറെടുക്കുന്നു.

ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന നൂതന ഫീച്ചറുകള്‍ തയ്യാറാക്കി യുപിഐ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യം.

ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് ഉപയോഗിച്ച്, നിലവിലെ ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നിവയുടെ ആധിപത്യം മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലുള്ള യുപിഐ ആപ്പുകള്‍ക്ക് പകരമായി തങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായി എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഹെഡുമായ നിതിന്‍ ചുഗ് പറഞ്ഞു.

ആപ്പ് വഴി ബാങ്കിന്റെ പുതിയ ഉപഭോക്താക്കള്‍ക്കും ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും സേവനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നവീകരിച്ച യോനോ 2.0 പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്ബിഐ.

X
Top