ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ ചരിത്രം

1999ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ 144.26 കോടി രൂപയാണ് അവകാശികളില്ലാതെ കിടന്നത്. 2013 ആയപ്പോഴേക്കും ഇത് 1469.99 കോടി രൂപയായി ഉയര്‍ന്നു.

2018 ആയപ്പോഴേക്കും ഇത് 2156.33 കോടി രൂപയായും 2020ല്‍ 3577.56 കോടി രൂപയായും വര്‍ധിച്ചു. 2023-ല്‍ എസ്ബിഐയിലെ അവകാശികളില്ലാത്ത നിക്ഷേപം 8086 കോടി രൂപയാണ്.

20 വര്‍ഷത്തിനുള്ളില്‍ എസ്ബിഐയിലെ അവകാശികളില്ലാത്ത പണം 56 മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2000-ല്‍ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 401.94 കോടി രൂപായിരുന്നു. 2011-ല്‍ ഇത് 1944.52 കോടി രൂപയായി. 2018-ല്‍ 9019 കോടി രൂപയായും 2023-ല്‍ 35,012 കോടി രൂപയായും വര്‍ധിച്ചു.

20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ മൂല്യത്തില്‍ 90 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്തുകൊണ്ട് അവകാശികളില്ലാത്ത നിക്ഷേപം?
അവകാശികളില്ലാത്ത നിക്ഷേപത്തിന് ആര്‍ബിഐ പലകാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അക്കൗണ്ട് ഉടമകളുടെ മരണം മുതല്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള കുടിയേറ്റം വരെ അതില്‍ ഉള്‍പ്പെടുന്നു.

കുടുംബ തര്‍ക്കവും നിയമനടപടികളുമെല്ലാം ആര്‍ബിഐ കാരണമായി ചൂണ്ടിക്കാണിക്കുന്നു. അക്കൗണ്ട് ഉടമകള്‍ അവ ക്ലോസ് ചെയ്യാത്തത് മൂലമോ അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ക്കായി ബാങ്കുകളില്‍ റിഡംപ്ഷന്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കാത്തത് മൂലമോ ആണ് ഇത്തരം നിക്ഷേപങ്ങളുടെ മൂല്യം വര്‍ധിക്കുന്നത്.

അക്കൗണ്ട് ഉടമകള്‍ മരിച്ചുപോകുന്ന സാഹചര്യത്തില്‍ അവരുടെ നോമിനികള്‍ അവ അവകാശപ്പെട്ട് മുന്നോട്ട് വരാത്തതും മറ്റൊരു കാരണമാണ്.

ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും?
ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡിഇഎ) ഫണ്ട് സ്‌കീം 2014ല്‍ ആര്‍ബിഐ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

അവകാശികളില്ലാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിക്ഷേപകരുടെ താത്പര്യങ്ങളുള്‍പ്പടെ, ഫണ്ടിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

എല്ലാ വര്‍ഷവും ഈ അക്കൗണ്ടുകളുടെ ലിസ്റ്റ് ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് സമര്‍പ്പിക്കുകയും ഈ തുക ആര്‍ബിഐയുടെ മേല്‍നോട്ടത്തിലുള്ള ഡിഇഎ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു.

പൊതുജന ബോധവത്കരണ കാംപെയ്‌നുകള്‍ നടത്തിയിട്ടും അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി ആര്‍ബിഐ വ്യക്തമാക്കുന്നു.

ഇത്തരം അക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ ഇതിനോടകം തന്നെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

X
Top