ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

ഇന്ത്യ-യുകെ എഫ്ടിഎ ചര്‍ച്ചകള്‍ വഴിമുട്ടി

ന്യൂഡൽഹി: തര്‍ക്കമൊഴിയാതെ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍. കരാറിനു കീഴില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ജിഐ (ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ – ഭൗമ സൂചിക) ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സംരംക്ഷണം നല്‍കണമെന്ന യുകെയുടെ ആവശ്യം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.

ഭിന്നതകള്‍ പരിഹരിക്കുന്നതിന് ചർച്ചകൾ നടക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്രിട്ടീഷ് ജിഐ ഉല്‍പ്പന്നങ്ങളില്‍ സ്‌കോച്ച് വിസ്‌കി, സ്റ്റില്‍ട്ടണ്‍ ചീസ്, ചെഡ്ഡാര്‍ ചീസ് എന്നിവ ഉള്‍പ്പെടുന്നു.

ഒരു ജിഐ പ്രാഥമികമായി ഒരു നിശ്ചിത ഭൂപ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഒരു കാര്‍ഷിക, പ്രകൃതിദത്ത അല്ലെങ്കില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നമാണ്. സാധാരണഗതിയില്‍, അത്തരമൊരു പേര് ഗുണനിലവാരത്തിന്റെ ഉറപ്പ് നല്‍കുന്നു.

ഒരു ഉല്‍പ്പന്നത്തിന് ഈ ടാഗ് ലഭിച്ചുകഴിഞ്ഞാല്‍, ഒരു വ്യക്തിക്കോ കമ്പനിക്കോ ആ സാധനം വേറൊരു ബ്രാൻഡിൽ വില്‍ക്കാന്‍ കഴിയില്ല. ജിഐ നിയമങ്ങളുടെ ലംഘനത്തിന് ഇന്ത്യ സാധാരണയായി പൊതു പരിരക്ഷ നല്‍കുന്നു. എന്നാല്‍ യുകെ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം തേടുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് (ഐപിആര്‍) ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനല്‍ക്കുകയാണ്.

ഇന്ത്യന്‍ നിയമം വൈന്‍, സ്പിരിറ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ജിഐ പരിരക്ഷയുടെ കാര്യത്തില്‍ വേര്‍തിരിക്കുന്നില്ലെന്നും ഉയര്‍ന്ന സംരക്ഷണം നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിനാണെന്നും അന്താരാഷ്ട്ര അംഗീകാരത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുമെന്നും നിയമ സ്ഥാപനമായ കനാലിസിസിന്റെ സ്ഥാപക പങ്കാളിയായ നിലാന്‍ഷു ശേഖര്‍ പറഞ്ഞു.

ബസ്മതി അരി പോലുള്ള ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കും അപ്പുറം മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപുലമായ സംരക്ഷണത്തിനായി ഇന്ത്യ വാദിക്കുന്നു.

ചീസ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന തലത്തിലുള്ള ജിഐ സംരക്ഷണം ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

‘യുകെ അതിന്റെ ജിഐകള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ആവശ്യപ്പെടുകയാണെങ്കില്‍, ബ്രിട്ടന്‍ നമ്മുടെ ജിഐകള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള പ്രോ-ആക്ഷന്‍ നല്‍കാന്‍ തയ്യാറായിരിക്കണം. പക്ഷേ, ഇന്ത്യയില്‍ അമുല്‍ നിര്‍മ്മിക്കുന്ന ചീസിന് ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടായേക്കാം’, വിദഗ്ദ്ധനായ അഭിജിത് ദാസ് പറയുന്നു.

ബസ്മതി അരി, ഡാര്‍ജിലിംഗ് ടീ, ചന്ദേരി ഫാബ്രിക്, മൈസൂര്‍ സില്‍ക്ക്, കുളു ഷാള്‍, കാന്‍ഗ്ര ടീ, തഞ്ചാവൂര്‍ പെയിന്റിംഗുകള്‍, കശ്മീര്‍ വാല്‍നട്ട് വുഡ് കൊത്തുപണികള്‍ എന്നിവയാണ് ജിഐ ടാഗ് വഹിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ സാധനങ്ങള്‍.

X
Top