യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ച

നേപ്പാളിലെ വളം ക്ഷാമത്തിൽ തുണയായി ഇന്ത്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ വളത്തിന് വൻ വിലവർദ്ധനവ് തുടരുമ്പോഴും അയൽരാജ്യമായ നേപ്പാളിന് കുറഞ്ഞ നിരക്കിൽ വളം നൽകാൻ ഇന്ത്യ തീരുമാനിച്ചു. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് വളം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ഇരട്ടി തുക ചെലവഴിക്കുമ്പോഴാണ് നേപ്പാളിന് കുറഞ്ഞ വിലയ്ക്ക് ഇത് നൽകുന്നത്.

പടിഞ്ഞാറൻ തീരങ്ങളിൽ ടണ്ണിന് 935 ഡോളറും കിഴക്കൻ തീരങ്ങളിൽ 959 ഡോളറും നൽകി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യൂറിയയാണ് നേപ്പാളിന് ആശ്വാസവിലയിൽ ലഭിക്കുന്നത്. 2022-ലെ ധാരണാപത്രം അനുസരിച്ച് നേപ്പാളിന് ആവശ്യമായ വളത്തിന്റെ 30 ശതമാനവും ഉറപ്പാക്കാൻ ഇന്ത്യ ബാധ്യസ്ഥരാണ്. സ്വന്തം സാമ്പത്തിക ഭാരം വർദ്ധിച്ചിട്ടും നേപ്പാളിലെ കർഷകരെ സഹായിക്കാനാണ് ഇന്ത്യൻ തീരുമാനം.

കൃഷിക്കാലം ആരംഭിക്കാനിരിക്കെ നേപ്പാളിലുണ്ടായ വളംക്ഷാമം പരിഹരിക്കാനാണ് ഈ നീക്കം. നേപ്പാളിന് 2,50,000 ടൺ വളം ആവശ്യമാണെങ്കിലും നിലവിൽ 1,71,000 ടൺ മാത്രമേ സ്റ്റോക്കുള്ളൂ. ഈ സാഹചര്യം പരിഗണിച്ച് ഇന്ത്യയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ നിന്ന് ജിടുജി കരാർ വഴി 80,000 ടൺ വളം വാങ്ങാൻ പ്രധാനമന്ത്രി ബാലൻ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാർ അനുമതി നൽകി.

ആഗോള വിപണിയിലെ വിലക്കയറ്റം കാരണം സ്വകാര്യ ടെൻഡറുകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം അവർക്ക് തുണയായത്.

X
Top