ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

മോഷൈൻ ഇലക്‌ട്രോണിക്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്‌സ്

ഡൽഹി: മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ, മോഷൈൻ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 76 ശതമാനം ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി. ഈ ഓഹരി ഏറ്റെടുക്കലോടെ ഇലക്ട്രോണിക്‌സ്, ഘടകഭാഗങ്ങൾ എന്നീ വിഭാഗത്തിലേക്ക് ബിസിനസ് വൈവിധ്യവത്കരിക്കുകയാണെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു. ഇലക്‌ട്രോണിക് ഇനങ്ങളുടെയും ഭാഗങ്ങളുടെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ എന്നതിനാൽ ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളെയും ഘടകങ്ങളെയും വളർച്ചാ മേഖലയായി രാജ്യത്തെ തിരിച്ചറിഞ്ഞതായി ടിഐഐ പ്രസ്താവനയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾക്കായുള്ള ക്യാമറ മൊഡ്യൂളുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മോഷൈൻ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 76 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിന് ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ ഷെയർ പർച്ചേസ് & ഷെയർഹോൾഡേഴ്‌സ് കരാർ നടപ്പിലാക്കി.

മോഷൈൻ ഇലക്ട്രോണിക്സിന് നോയിഡയിൽ ഒരു നിർമ്മാണ സൗകര്യമുണ്ട്. ഏകദേശം 8.64 കോടി രൂപയുടെ മൂല്യമുള്ള ഓഹരികൾ സെക്കൻഡറി ഇടപാടിലൂടെയാണ് ഏറ്റെടുക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ ഏറ്റെടുക്കലിലൂടെ രാജ്യത്തിന്റെ ആത്മനിർഭർ ഭാരത് വീക്ഷണം നിറവേറ്റാൻ തങ്ങളെ പ്രാപ്തരാക്കുന്ന ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഇക്കോസിസ്റ്റത്തിലേക്ക് തങ്ങളുടെ പ്രവർത്തനം വൈവിധ്യവത്കരിച്ചതായി കമ്പനിയുടെ ചെയർമാൻ എം എം അരുണാചലം പ്രസ്താവനയിൽ പറഞ്ഞു. 

X
Top