സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

വിപണി കരടികളുടെ കൈകളിലെന്ന് വിദഗ്ധര്‍

മുംബൈ: ഫാര്‍മ ഒഴികെയുള്ള മേഖലകളിലെ വില്‍പന സമ്മര്‍ദ്ദം, ഒക്ടോബര്‍ 1ന് ബെഞ്ച് മാര്‍ക്ക് സൂചികകളെ 1ശതമാനത്തോളം താഴ്ത്തി. പ്രതിദിന ചാര്‍ട്ടില്‍ ബെറിഷ് കാന്‍ഡില്‍ രൂപപ്പെടുത്തി,ബിഎസ്ഇ സെന്‍സെക്‌സ് 56,789ലും നിഫ്റ്റി 16,887ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 638 പോയിന്റും 207 പോയിന്റും താഴ്ന്നു.

വെള്ളിയാഴ്ചയിലെ ബുള്ളിഷ് കാന്‍ഡിലിനെ ഉള്‍ക്കൊള്ളുന്ന നീണ്ട ബെയറിഷ് കാന്‍ഡില്‍ വിപണിയുടെ ബലഹീനതയെ കുറിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. നിഫ്റ്റി വീണ്ടും 16,750-16,800 സപ്പോര്‍ട്ട് ലെവലിന് താഴെയെത്തിയേക്കാം.

അതേസമയം 17,060-17,100 ദീര്‍ഘകാലത്തില്‍ പ്രതിരോധം തീര്‍ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,790-16,693
റെസിസ്റ്റന്‍സ്: 17,049 – 17,212

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 37,781- 37,533
റെസിസ്റ്റന്‍സ്: 38,460- 38,890

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആബട്ട് ഇന്ത്യ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി എഎംസി
ബാലകൃഷ്ണ ഇന്ത്യ
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
ബജാജ് ഓട്ടോ
എല്‍ടി

പ്രധാന ഇടപാടുകള്‍
മാക്‌സ് ഇന്ത്യ: കാസിനി പാര്‍ട്‌ണേഴ്‌സ് എല്‍പി 9.66 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. 238 പ്ലാന്‍ അസോസിയേറ്റ്‌സ് എല്‍എല്‍സി കമ്പനിയുടെ 2.34 ലക്ഷം ഓഹരികള്‍ ശരാശരി 82 രൂപ നിരക്കില്‍ വാങ്ങി. രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ് 1476991 ഓഹരികള്‍ 82.01 രൂപ നിരക്കില്‍ വില്‍പന നടത്തി.

അന്‍സാല്‍ ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍: നിര്‍സാര്‍ എന്റര്‍പ്രൈസസ് കമ്പനിയിലെ 445000 ഓഹരികള്‍ 4.86 രൂപ നിരക്കില്‍ വില്‍പ്പന നടത്തി.

ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍: രവിചന്ദ്രന്‍ സേതുപതി കമ്പനിയിലെ 860626 ഓഹരികള്‍ 5.34 രൂപ നിരക്കില്‍ വില്‍പന നടത്തി.

വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സ്: ഹന്‍സ്, ട്രേഡ്‌ലിങ്ക് കമ്പനിയിലെ 122000 ഓഹരികള്‍ 103.31 രൂപ നിരക്കില്‍ വില്‍പ്പന നടത്തി.

X
Top