ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

5.63 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് ട്രാക്‌സണ്‍ ടെക്

മുംബൈ: ട്രാക്‌സന്‍ ടെക്‌നോളജീസ് (Tracxn Technologies Limited) ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്തു. ഐപിഒ പ്രീമയത്തെക്കാള്‍ 5.63 ശതമാനം നേട്ടത്തില്‍ 84.50 രൂപയ്ക്കാണ് കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 83 രൂപയ്ക്കാണ്.

80 രൂപയായിരുന്നു ട്രാക്‌സന്‍ ഓഹരികളുടെ ഐപിഒ വില. ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടന്ന ഐപിഒയിലൂടെ 309 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഐപിഒയിലൂടെ കമ്പനി വിറ്റത് 3.78 കോടി ഓഹരികളാണ്.

ട്രാകസന്‍ ടെക്‌നോളജീസിന് മുമ്പ് ലിസ്റ്റ് ചെയ്ച ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ, ഹര്‍ഷ എഞ്ചിനീയേഴ്‌സ് എന്നിവ ഐപിഒയെക്കാള്‍ യഥാക്രമം 53 ശതമാനം, 36 ശതമാനം ഉയര്‍ന്ന വിലയ്ക്കാണ് ലിസ്റ്റ് ചെയ്തത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയാണ് ട്രാക്‌സണ്‍. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2022-23ന്റെ ആദ്യ പാദത്തില്‍ ലഭം നേടിയിരുന്നു. നിലവില്‍ 17.75 ശതമാനം ഉയര്‍ന്ന് 94.20 രൂപയ്ക്കാണ് (01.00 AM) എന്‍എസ്ഇയില്‍ ട്രാക്‌സന്‍ ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

X
Top