വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

പ്രിന്റ് എക്‌സ്‌പോ ചെന്നൈ 2026 ജൂലൈ 9 മുതൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രിന്റിങ്, പാക്കേജിങ്, സൈനേജ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ മേഖലകളിലെ പ്രമുഖ വ്യാപാരമേളകളായ പ്രിന്റ് എക്‌സ്‌പോ ചെന്നൈയും മീഡിയ എക്‌സ്‌പോ ചെന്നൈയും ജൂലൈ 9 മുതൽ 11 വരെ ചെന്നൈ ട്രേഡ് സെന്ററിൽ നടക്കും. ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പായി സംഘടിപ്പിക്കുന്ന മേളയിൽ 200-ലധികം പ്രദർശകരും 400-ലധികം ബ്രാൻഡുകളും 550-ലധികം ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. 11,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കുന്ന മേള പ്രിന്റിങ്, പരസ്യം, ബ്രാൻഡിങ്, പാക്കേജിങ്, സൈനേജ് മേഖലകളിലെ ഏറ്റവും വലിയ ബിസിനസ് വേദികളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

X
Top