കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു

ന്ത്യൻ നഗരങ്ങളിൽ വീടിന് ആവശ്യക്കാരേറുന്നു. വിൽപ്പന ഉയരുന്നു. ഏഴ് പ്രധാന നഗരങ്ങളിലായി 3.65 ലക്ഷം യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചത്. കൊവിഡിന് ശേഷം വീടുകൾക്ക് ഉയർന്ന ഡിമാൻഡ് നിലനിൽക്കുന്നതാണ് കാരണം. 2014ൽ ആണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ വീടുകൾ വിറ്റഴിച്ചത്. 3.43 ലക്ഷം യൂണിറ്റുകൾ ആയിരുന്നു വിറ്റഴിച്ചത്.

ചെലവുകൾ വർധിക്കുന്നതും ഇപ്പോൾ റസിഡൻഷ്യൽ പ്രോജക്ടുകൾക്ക് ഡിമാൻഡ് കൂട്ടുന്നു. കോവിഡിന് ശേഷമുള്ള ഡിമാൻഡ് വർദ്ധന‌ മൂലം റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില നാല് മുതൽ ഏഴ് ശതമാനം വരെ ഉയർന്നിട്ടുണ്ട്. പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ അനറോക്ക് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

വർദ്ധിച്ചുവരുന്ന പ്രോപ്പർട്ടി വില, പലിശ നിരക്ക് വർദ്ധന, രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയുൾപ്പെടെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചിരുന്നു. 2022-ന്റെ രണ്ടാം പകുതിയിൽ പ്രോപ്പർട്ടി ചെലവുകളും പലിശനിരക്കുകളും വർദ്ധിക്കുന്നത് റെസിഡൻഷ്യൽ വിൽപ്പന കുറച്ചേക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും, 2022ലെ ഒക്ടോബർ-ഡിസംബർ കാലയളവിൽ മാത്രം 92,160 യൂണിറ്റുകൾ വിറ്റഴിച്ചു.

താങ്ങാനാകാവുന്ന വിലയിലെയും അല്ലാത്ത വിഭാഗത്തിലെയും പ്രോപ്പർട്ടി വിൽപ്പനയിൽ കുതിപ്പുണ്ടായി. അതേസമയം 2013-14 മുതൽ റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലൂടെ കടന്ന് പോകുകയായിരുന്നു. ഇതിനിടയിലാണ് ഈ വർഷം വിൽപ്പന ഉയർന്നത്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമായി.

കഴിഞ്ഞ വർഷം ഏഴ് നഗരങ്ങളിലായി 2,36,500 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാൽ ഈ വർഷം ഭവന വിൽപ്പന 54 ശതമാനം ഉയർന്നു. 3,64,900 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളിലായാണ് കൂടുതൽ വിൽപ്പന നടന്നത്.

മുംബൈയിൽ 2022ൽ 1,09,700 യൂണിറ്റുകളുടെ വിൽപ്പന നടത്തി. ഡാറ്റ അനുസരിച്ച്, ഡൽഹി-എൻ‌സി‌ആറിലെ ഭവന വിൽപ്പന 2022 ൽ 59 ശതമാനം ഉയർന്നു. 63,712 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷം 40,053 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.

മഹാരാഷ്ട്രയിൽ 2021ൽ വിൽപ്പന 76,396 യൂണിറ്റുകളായിരുന്നെങ്കിൽ ഈ വർഷം 1,09,733 യൂണിറ്റുകളായി. വിൽപ്പനയിൽ 44 ശതമാനം വർധനവാണുള്ളത്. പൂനെയിൽ 35,975 യൂണിറ്റുകളിൽ നിന്ന് 59 ശതമാനം ഉയർന്ന് 57,146 യൂണിറ്റുകളുടെ വിൽപ്പന നടന്നു.

ബെംഗളൂരുവിലെ ഭവന വിൽപ്പന 2021 ലെ 33,084 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 50 ശതമാനം ഉയർന്നു. മൊത്തം 49,478 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ 25,406 യൂണിറ്റുകളിൽ നിന്ന് ഹൈദരാബാദിൽ, 2022 ൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പന 87 ശതമാനം ഉയർന്ന് 47,487 യൂണിറ്റായി.

ചെന്നൈയിലെയും കൊൽക്കത്തയിലെയും ഒക്കെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പന കുത്തനെ ഉയർന്നിട്ടുണ്ട്. കൊൽക്കത്തയിൽ കഴിഞ്ഞ വർഷത്തെ 13,077 യൂണിറ്റുകളിൽ നിന്ന് വിൽപ്പനയിൽ ഈ വർഷം 62 ശതമാനം വർധനയുണ്ട്. 21,220 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.

ഏഴ് മുൻനിര നഗരങ്ങളിൽ മാത്രം വിൽപ്പന 51 ശതമാനം വർധിച്ചുവെന്ന് അനറോക്ക് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ 54 ശതമാനം വിഹിതവും ഈ നഗരങ്ങളിൽ നിന്നാണ്.

X
Top