ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

താഴ്ച വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി ബുധനാഴ്ച താഴ്ച വരിച്ചു. വിപണി മൂല്യം ഇതെഴുതുമ്പോള്‍ 2.50 ശതമാനം താഴ്ന്ന് 1.03 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 0.79 ശതമാനം താഴ്ന്ന് 56.25 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.16 ബില്യണ്‍ ഡോളര്‍ അഥവാ 9.18 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 50.21 ബില്യണ്‍ അഥവാ 89.27 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.49 ശതമാനം മെച്ചപ്പെട്ട് 42.55 ശതമാനമായി.

ബിറ്റ്‌കോയിന്‍-22,733.94 ഡോളര്‍ (1.10 ശതമാനം താഴ്ച), എഥേരിയം-1558.78 ഡോളര്‍ (4.29 ശതമാനം താഴ്ച), ബിഎന്‍ബി-303.67 ഡോളര്‍ (3.32 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.4087 ഡോളര്‍ (3.36 ശതമാനം താഴ്ച), കാര്‍ഡാനോ-0.3601 ഡോളര്‍ (4.42 ശതമാനം താഴ്ച), സൊലാന-24.16 ഡോളര്‍ (1.43 ശതമാനം താഴ്ച), പൊക്കോട്ട്-6.27 ഡോളര്‍ (3.60 ശതമാനം താഴ്ച), അവലാഞ്ച്-17.62 ഡോളര്‍ (3.35 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top