പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ഇരുചക്രവാഹന വിപണി കീഴടക്കി ഓല

ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തിന് കാര്യമായ മത്സരങ്ങളൊന്നും നടക്കുന്നില്ല. എന്നാലോ രണ്ടും അതിനു ശേഷമുള്ള സ്ഥാനങ്ങള്‍ക്കുമായുള്ള മത്സരം കടുത്തതാണു താനും.

ഫെബ്രുവരിയിലെ ഇന്ത്യന്‍ ഇരുചക്ര വാഹന വില്‍പനയുടെ കണക്കുകളില്‍ വില്‍പനയില്‍ മുന്നിലുള്ളത് ഹോണ്ട ആക്ടിവയാണെങ്കില്‍ അമ്പരപ്പിച്ചത് ഒല എസ് 1 ആണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ 36.32 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണി രേഖപ്പെടുത്തിയത്. ഹോണ്ട, ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്, സുസുക്കി, ബജാജ് എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ആദ്യ പത്ത് സ്‌കൂട്ടറുകളുടെ വില്‍പനയുടെ പട്ടികയിലുണ്ട്.

ആകെ 4,78,414 സ്‌കൂട്ടറുകളാണ് 2024 ഫെബ്രുവരിയില്‍ വിറ്റത്. 2023 ഫെബ്രുവരിയില്‍ ഇത് 3,50,941 ആയിരുന്നു. 4,48,087 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റ ജനുവരിയെ അപേക്ഷിച്ച് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി 6.77 ശതമാനത്തിന്റെ പ്രതിമാസ വില്‍പന വളര്‍ച്ചയും നേടിയിട്ടുണ്ട്.

ആദ്യ പത്തു സ്‌കൂട്ടറുകള്‍
ഹോണ്ട ആക്ടിവയാണ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റഴിഞ്ഞ സ്‌കൂട്ടര്‍. കഴിഞ്ഞ മാസം 2,00,134 ആക്ടിവ സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ നിരത്തില്‍ ഫെബ്രുവരിയില്‍ എത്തിയത്. 2023 ഫെബ്രുവരിയില്‍ 1,74,503 ആക്ടിവകളാണ് വിറ്റിരുന്നത്.

2024 ജനുവരിയില്‍ 1,73,760 ആക്ടിവകള്‍ വിറ്റിരുന്നു. വാര്‍ഷിക വില്‍പനയില്‍ 25,631 ആക്ടിവകളും പ്രതിമാസ വില്‍പനയില്‍ 26,374 ആക്ടിവകളും കൂടുതലായി വിറ്റു. രണ്ടാം സ്ഥാനത്തുള്ള സ്‌കൂട്ടറിനേക്കാള്‍ മൂന്നിരട്ടിയോളം വില്‍പന ആക്ടിവക്കുണ്ടെന്നത് ഹോണ്ട ആക്ടിവയുടെ ഇന്ത്യന്‍ വിപണിയിലെ മുന്‍തൂക്കം തെളിയിക്കുന്നു.

രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് ജുപിറ്ററിന്റെ 73,860 സ്‌കൂട്ടറുകളാണ് ഫെബ്രുവരിയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 53,891 ആയിരുന്നു. വാര്‍ഷിക വില്‍പന വളര്‍ച്ച 37.05 ശതമാനവും പ്രതിമാസ വില്‍പന വളര്‍ച്ച 15.44 ശതമാനവും നേടാന്‍ ടിവിഎസ് ജൂപിറ്ററിന് സാധിച്ചു.

2023 ഫെബ്രുവരിയെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ 19,969 ജൂപിറ്റര്‍ സ്‌കൂട്ടറുകള്‍ ടിവിഎസ് വിറ്റു. എന്നാല്‍ ജനുവരിയിലെ 74,225 എന്ന വില്‍പനയേക്കാള്‍ 0.49 ശതമാനം കുറവ് ജൂപിറ്ററുകള്‍ മാത്രമാണ് ടിവിഎസിന് ഫെബ്രുവരിയില്‍ വില്‍ക്കാനായത്.

മൂന്നാം സ്ഥാനം സുസുക്കി ആക്‌സെസിനാണ് സ്വന്തം. 56,473 ആക്‌സസുകള്‍ 2024 ഫെബ്രുവരിയില്‍ സുസുക്കി വിറ്റു. 2023 ഫെബ്രുവരിയില്‍ ഇത് 40,194 ആയിരുന്നു. വാര്‍ഷിക വില്‍പന വളര്‍ച്ച 40.50%. 2024 ജനുവരിയില്‍ 55,386 ആക്‌സസുകളാണ് വിറ്റതെങ്കില്‍ ഇത് ഫെബ്രുവരിയിലേക്കെത്തുമ്പോഴേക്കും 1.96 എന്ന കുറഞ്ഞ പ്രതിമാസ വില്‍പന വളര്‍ച്ചയിലെത്തിക്കാനേ സുസുക്കിക്ക് സാധിച്ചിട്ടുള്ളൂ.

പട്ടികയില്‍ നാലാമതുള്ള സ്‌കൂട്ടറാണ് ഞെട്ടിക്കുന്ന പ്രകടനങ്ങളിലൊന്ന് നടത്തിയിരിക്കുന്നത്. ഒല എസ്1 ആണ് ഫെബ്രുവരി വില്‍പന പട്ടികയില്‍ 33,846 സ്‌കൂട്ടറുകളോടെ നാലാം സ്ഥാനത്തെത്തിയിരിക്ുകന്നത്.

ഹോണ്ട ഡിയോ, ടി വി എസ് എന്‍ടോര്‍ക്ക്, സുസുക്കി ബര്‍ഗ്മാന്‍, ഹീറോ ഡെസ്റ്റിനി ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്ക് എന്നിവരെല്ലാം ഇന്ത്യയിലെ വില്‍പനയില്‍ ഈ വൈദ്യുത സ്‌കൂട്ടറിനു പിന്നിലേ വരൂ.

2023 ഫെബ്രുവരിയില്‍ 17,773 ഒല എസ് 1 വിറ്റിരുന്നതാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 90.43% വാര്‍ഷിക വില്‍പന വളര്‍ച്ച നേടിയിരിക്കുന്നത്. 16,073 സ്‌കൂട്ടറുകള്‍ ഒലക്ക് കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയില്‍ കൂടുതല്‍ വില്‍ക്കാനായെന്നത് ചെറിയ നേട്ടമല്ല.

അഞ്ചാം സ്ഥാനം 25,313 സ്‌കൂട്ടറുകളോടെ ഹോണ്ട ഡിയോ കൊണ്ടു പോയി. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 14,489 സ്‌കൂട്ടറുകളായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 10,823 സ്‌കൂട്ടറുകള്‍ അധികമായി വില്‍ക്കാനായെന്നതും ഹോണ്ടക്കും ഡിയോക്കും അഭിമാനിക്കാവുന്ന നേട്ടമായി. ഡിയോയുടെ പ്രതിമാസ വില്‍പന വളര്‍ച്ച 7.07 ശതമാനവും പ്രതിവര്‍ഷ വില്‍പന വളര്‍ച്ച 74.70 ശതമാനവുമാണ്.

ആറാമത് ടിവിഎസ് എന്‍ടോര്‍ക്കാണ്. ഫെബ്രുവരിയില്‍ 24,911 എന്‍ടോര്‍ക്കുകള്‍ ഇന്ത്യയില്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,124 ആയിരുന്നു. വാര്‍ഷിക വില്‍പന വളര്‍ച്ച 45.47%. 2024 ജനുവരിയില്‍ 27,227 എന്‍ടോര്‍ക്ക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ടിവിഎസിന് കഴിഞ്ഞിരുന്നു.

എന്നാല്‍ ഇത് ഫെബ്രുവരിയിലേക്കെത്തിയപ്പോള്‍ 8.51 ശതമാനം കുറയുകയാണുണ്ടായത്. ഈ പട്ടികയിലെ ജനുവരിയെ അപേക്ഷിച്ച് ഏറ്റവും മോശം പ്രകടനം നടത്തിയ സ്‌കൂട്ടര്‍ എന്‍ടോര്‍ക്കാണ്.

17,433 സ്‌കൂട്ടറുകള്‍ വിറ്റാണ് സുസുക്കി ബര്‍ഗ്മാന്‍ ഏഴാംസ്ഥാനത്തെത്തിയത്. മുന്‍ വര്‍ഷത്തെ ഫെബ്രുവരി(6,579) മാസത്തെ അപേക്ഷിച്ചു നോക്കിയാല്‍ വില്‍പനയില്‍ 10,854 എണ്ണത്തിന്റെ വന്‍ കുതിപ്പും ബര്‍ഗ്മാന്‍ രേഖപ്പെടുത്തി.

വാര്‍ഷിക വില്‍പന വളര്‍ച്ച 164.98%!. ഹീറോ ഡെസ്റ്റിനിയാണ് എട്ടാമത്. 17,033 സ്‌കൂട്ടറുകള്‍. 2023 ഫെബ്രുവരിയില്‍ 8,232 സ്‌കൂട്ടറുകള്‍ മാത്രം വിറ്റ ഡെസ്റ്റിനി ഇത്തവണ 106 ശതമാനം വില്‍പന വളര്‍ച്ചയും നേടിയാണ് 17,033ലേക്കെത്തിയിരിക്കുന്നത്.

ടിവിഎസ് ഐക്യൂബും(15,792) ബജാജ് ചേതക്കു(13,620)മാണ് യഥാക്രമം ഒമ്പത് പത്ത് സ്ഥാനത്തുള്ളത്. ജനുവരിയില്‍ 14,144 സ്‌കൂട്ടറുകള്‍ വിറ്റിരുന്ന ചേതക്കിന്റെ വില്‍പന 3.70 ശതമാനം കുറയുകയാണുണ്ടായത്.

അതേസമയം 2023 ഫെബ്രുവരിയില്‍ 2,634 സ്‌കൂട്ടറുകള്‍ വിറ്റിടത്താണ് 13,620ലേക്കെത്തിയിരിക്കുന്നതെന്ന് ബജാജ് ചേതക്കിന് അഭിമാനിക്കുയും ചെയ്യാം. വാര്‍ഷിക വില്‍പന വളര്‍ച്ച 417%.

X
Top