ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

പ്രീമിയം ലുക്കിലും പുത്തന്‍ ഡിസൈനിലും പുതിയ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ച് ടൊയോട്ട

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ പുത്തന്‍ പതിപ്പ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവതരിപ്പിച്ചു. കരുത്തുറ്റതും ആകര്‍ഷകവുമായ പുതിയ എക്സ്റ്റീരിയര്‍, സൗകര്യങ്ങള്‍ നിറഞ്ഞ പുത്തന്‍ ഇന്റീരിയര്‍ തുടങ്ങി വ്യത്യസ്ത പ്രായത്തിലുള്ള ഉപഭോക്താക്കളുടെ മാറിവരുന്ന യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

പുതിയ ഇന്നോവ ക്രിസ്റ്റയുടെ മുന്‍വശത്തെ ബോള്‍ഡ് റേഡിയേറ്റര്‍ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ ലുക്ക് നല്‍കുന്നു. പുതിയ ഡ്യുവല്‍-ടോണ്‍ ലെതര്‍ സീറ്റുകള്‍, ഇന്‍സ്ട്രുമെന്റ് പാനലിലെയും ഡോര്‍ ട്രിമ്മുകളിലെയും ‘ഗ്രേസ് കോപ്പര്‍’ ഫിനിഷ്, വുഡ്-പാറ്റേണ്‍ ഹൈലൈറ്റുകള്‍ എന്നിവ ഉള്ളിലെ ഭംഗി കൂട്ടുന്നു.

എസി കണ്‍ട്രോളുകള്‍, സ്വിച്ചുകള്‍, പിന്‍ സീറ്റിലെ ബാക്ക് ടേബിള്‍ എന്നിവയിലെ പുതുക്കിയ ഡീറ്റെയ്ലിംഗ് പ്രീമിയം ഫീല്‍ നല്‍കും. സുരക്ഷയും ഉപയോഗക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ വയര്‍ലെസ് ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാറ്റിനം വൈറ്റ് പേള്‍, സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
കരുത്തും സുരക്ഷയുംവിശ്വസനീയമായ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തേകുന്ന വാഹനം ലിറ്ററിന് 15 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ലോങ് ഡ്രൈവുകള്‍ക്ക് ആവശ്യമായ മികച്ച ലെഗ്റൂമും ഹെഡ്റൂമും ഇതിലുണ്ട്. വിവിധ സുരക്ഷ ഫീച്ചറുകളും വാഹനത്തിനുണ്ട്.

7 വര്‍ഷം വരെയുള്ള ഫ്‌ലെക്‌സിബിള്‍ ഫിനാന്‍സ് സ്‌കീമുകള്‍, കുറഞ്ഞ ഇഎംഐ പ്ലാനുകള്‍, ടൊയോട്ട സ്മാര്‍ട്ട് ഫിനാന്‍സ്, എക്‌സ്പ്രസ് മെയിന്റനന്‍സ് സര്‍വീസ്, 24×7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3 വര്‍ഷം/1,00,000 കി.മീ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ലഭിക്കും (ഇത് 5 വര്‍ഷം/2,20,000 കി.മീ വരെ നീട്ടാവുന്നതാണ്).ഏഴ് സീറ്റിന് 1,972,000 രൂപ മുതല്‍ 2,663,000 രൂപ വരെയും എട്ട് സീറ്റിന് 1,977,000 രൂപ മുതല്‍ 2,498,000 രൂപ വരെയുമാണ് എക്‌സ് ഷോറൂം വില.

13 ലക്ഷത്തിലധികം ഇന്നോവകള്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റുകള്‍ ഇന്നോവയുടെ തനതായ ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ പുതുമ നല്‍കുന്നുവെന്ന് ശ്രീ. ശബരി മനോഹര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (സെയില്‍സ്-സര്‍വീസ്-യൂസ്ഡ് കാര്‍ ബിസിനസ്), ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. അറിയിച്ചു.

X
Top