ഒമാന്‍ – ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവംവ്യോമയാന ഇന്ധനവില 10% വർധിപ്പിച്ചു; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിൽ ഇടിവ്ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതിസ്വര്‍ണ വിപണിയില്‍ കര്‍ശന നിയന്ത്രണത്തിന് കേന്ദ്രം; ബാങ്കുകളിലെ ഗോള്‍ഡ് ലോണ്‍ കണക്കുകള്‍ ധനമന്ത്രാലയം പരിശോധിക്കും

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി വിഹിതം 11% കടന്നു

ന്യൂഡൽഹി: മേയ് മാസത്തിൽ ഇന്ത്യയിലെ വാഹന റീട്ടെയ്ൽ വില്പന 9.55 ശതമാനം വളർച്ചയോടെ 25,31,067 യൂണിറ്റെന്ന റിക്കാർഡ് നേട്ടത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇന്ത്യയിലെ ആകെ വാഹന റീട്ടെയ്ൽ വില്പന 23,10,451 യൂണിറ്റായിരുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവില വർധിച്ചതോടെ, ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾക്കായുള്ള അന്വേഷണങ്ങളിൽ ഡീലർമാർ വൻ വർധന രേഖപ്പെടുത്തിയതോടെ ഇതാദ്യമായി രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം 11 ശതമാനം കടക്കുകയും ചെയ്തു. 2026മേയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ റീട്ടെയ്ൽ വില്പന മുൻവർഷത്തെ അപേക്ഷിച്ച് 45% വർധിച്ച് 2,71,682 യൂണിറ്റുകളിലെത്തി.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസിന്‍റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം വാണിജ്യ വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ, അതുപോലെ മൊത്തത്തിലുള്ള ഇലക്‌ട്രിക് വാഹന വിപണി എന്നിവയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും മികച്ച മേയ് മാസ പ്രകടനമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

മേയ് മാസത്തിലെ ഇന്ധനവില വർധനയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണമായിരുന്നു ഈ മാസത്തെ ഒരു പ്രധാന സവിശേഷത. ഇന്ധനക്ഷമതയുള്ളതും ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നതുമായ വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ പ്രകടമായ വർധനയുണ്ടായതായി ഡീലർമാർ റിപ്പോർട്ട് ചെയ്തു. ഇത് ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം മുൻവർഷത്തെ 6.11 ശതമാനത്തിൽ നിന്ന് 9.25 ശതമാനമായി ഉയരുന്നതിൽ പ്രതിഫലിച്ചു, ഫാഡ വ്യക്തമാക്കി.

►ഇവിയിൽ ഇരുചക്രവാഹനങ്ങൾ മുന്നിൽ
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്പനയിലാണ് വർധനയുണ്ടാത്. മുൻവർഷത്തെ അപേക്ഷിച്ച് 63% വളർച്ചയോടെ 1,70,733 യൂണിറ്റുകൾ വിറ്റഴിച്ച് ഈ വിഭാഗമാണ് വില്പനയുടെ അളവിൽ മുന്നിലെത്തിയത്. ഇത് വിപണിയിലെ ഇവയുടെ വിഹിതം 6.1 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി ഉയർത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതവത്കരിച്ച വിഭാഗം ഇലക്ട്രിക് ത്രീ-വീലറുകളാണ്. രാജ്യത്തുള്ള ആകെ ത്രീ-വീലറുകളുടെ 64.4 ശതമാനവും ഇലക്‌ട്രിക് ആണ്.
ഇലക്‌ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ കൂടുതൽ മോഡലുകൾ വിപണിയിൽ ലഭ്യമായതോടെ, ഈ വിഭാഗം മുൻവർഷത്തെ അപേക്ഷിച്ച് 81% വളർച്ചയോടെ 26,682 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. ഇവയുടെ വിപണി വിഹിതം 4.5%ൽ നിന്ന് 6.6%ലേക്ക് ഉയർന്നു.

ഇലക്‌ട്രിക് വാണിജ്യ വാഹനങ്ങളിൽ ഇവയുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി വർധിച്ചു. എങ്കിലും, 2.86% വിപണി വിഹിതവുമായി ഈ വിഭാഗം ഇപ്പോഴും അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്.

►വില്പന കുറയാതെ പെട്രോൾ, ഡീസൽ വാഹനങ്ങൾ
ലഭ്യമായ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം യാത്രാ വാഹനങ്ങളുടെ റീട്ടെയ്ൽ വില്പന 23.25 ശതമാനം വളർച്ചയോടെ 4,02,591 യൂണിറ്റെന്ന റിക്കാർഡ് നേട്ടത്തിലെത്തി. 2025 മേയ് മാസത്തിൽ ഇത് 3,26,656 യൂണിറ്റായിരുന്നു.

ഇരുചക്ര വാഹന വിഭാഗത്തിൽ ഈ മേയിൽ എക്കാലത്തെയും മികച്ച പ്രതിമാസ വില്പനയാണ് രേഖപ്പെടുത്തിയത്. മുൻവർഷം ഇതേ മാസത്തെ 17,15,581 യൂണിറ്റുകളുമായി താരതമ്യം ചെയ്യുന്പോൾ 7.54 ശതമാനം വളർച്ചയോടെ 18,44,947 യൂണിറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
കഴിഞ്ഞ മാസം ത്രീ-വീലർ വിലപന 3.56 ശതമാനം ഉയർന്ന് 1,11,526 യൂണിറ്റുകളിൽ എത്തിയതായി ഫാഡ വ്യക്തമാക്കി. 2025 മേയിൽ ഇത് 1,07,688 യൂണിറ്റായിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വില്പനയിലും 5.29 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025 മേയിലെ 79,614 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ഇത് 83,823 യൂണിറ്റെന്ന റിക്കാർഡ് നേട്ടത്തിലെത്തിയതായും ഫാഡ കൂട്ടിച്ചേർത്തു.

X
Top