ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മൂന്ന്‌ കമ്പനികള്‍ ഐപിഒയ്ക്ക് രേഖകള്‍ സമര്‍പ്പിച്ചു

ഴിഞ്ഞ രണ്ട്‌ മാസത്തിനിടെ ഓഹരി വിപണി നടത്തിയ മുന്നേറ്റം ഐപിഒകളുമായി മുന്നോട്ടുവരുന്നതിന്‌ കമ്പനികള്‍ക്ക്‌ ആത്മവിശ്വാസം പകരുന്നു. ഗോ ഡിജിറ്റ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌, കോണ്‍കോര്‍ഡ്‌ ബയോടെക്‌, ബാലാജി സൊല്യൂഷന്‍സ്‌ എന്നീ കമ്പനികള്‍ ഐപിഒ നടത്തുന്നതിനായി സെബിയുടെ മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു.

ഈ കമ്പനികള്‍ മൊത്തം 7500 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഗോ ഡിജിറ്റ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ 5000 കോടി രൂപയാണ്‌ ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്‌. കോണ്‍കോര്‍ഡ്‌ ബയോടെക്‌ 2000 കോടി രൂപയുടെയും ബാലാജി സൊല്യൂഷന്‍സ്‌ 400 കോടി രൂപയുടെയും ഐപിഒയാണ്‌ നടത്തുന്നത്‌.

2022ല്‍ ഇതുവരെ 63 കമ്പനികളാണ്‌ സെബി മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്‌. എല്‍ഐസി ഉള്‍പ്പെടെ 17 കമ്പനികള്‍ ഓഹരി വില്‍പ്പന വഴി 41,140 കോടി രൂപ സമാഹരിച്ചു. ഐപിഒ നടത്താന്‍ സെബിയുടെ അനുമതി ലഭിച്ച 71 കമ്പനികള്‍ അതിനുള്ള ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണ്‌.

ഡിജിറ്റല്‍ ആയി മാത്രം ജനറല്‍ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഗോ ഡിജിറ്റ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി 1250 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ വഴി 3750 കോടി രൂപയും സമാഹരിക്കും. 2021ല്‍ യൂനികോണ്‍ കമ്പനിയായി മാറിയ ഗോ ഡിജിറ്റ്‌ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിക്ഷേപകരില്‍ നിന്നും 200 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.

ഔഷധചേരുവകളുടെ ഉല്‍പ്പാദനം നടത്തുന്ന കോണ്‍കോഡ്‌ ബയോടെക്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ച ലാഭം 175 കോടി രൂപയാണ്‌. രാകേഷ്‌ ജുന്‍ജുന്‍വാലയുടെ കുടുംബത്തിന്‌ ഈ കമ്പനിയില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്‌.

ഐടി ഹാര്‍ഡ്‌ വെയര്‍- മൊബൈല്‍ ആക്‌സസറീസ്‌ കമ്പനിയായ ബാലാജി സൊല്യൂഷന്‍സ്‌ ഫോക്‌സിന്‍ എന്ന ബ്രാന്റിലാണ്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്‌.

X
Top