പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

കേന്ദ്രബജറ്റിൽ രാജ്യത്തെ വയോധികര്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിലെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ രാജ്യത്തെ വയോധികര്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നു വിലയിരുത്തല്‍.

70 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളെയും ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (AB PM-JAY) കീഴില്‍ ഉള്‍പ്പെടുത്തിയേക്കും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിര്‍ണായകമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി പദ്ധതിയുടെ വ്യാപ്തി കേന്ദ്രം വിപുലീകരിക്കുമെന്നാണു പ്രതീക്ഷ.

70 വയസിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ സൗജന്യ ചികിത്സയും, പരിരക്ഷയും ഉറപ്പാക്കുമെന്നു പ്രസിഡന്റ് ദ്രൗപതി മുര്‍മു തന്റെ സമീപകാല പാര്‍ലമെന്റ് പ്രസംഗത്തിലും പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രണ്ട് മോഡലുകള്‍ പരിഗണിക്കുന്നുവെന്നാണു വിവരം. ഒന്ന്, മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന പദ്ധതി. രണ്ട്, കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി കവറേജ് നല്‍കുന്ന പദ്ധതി.

എന്തായാലും ബജറ്റില്‍ വയോജനങ്ങള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. സമര്‍പ്പിത വയോജന സേവനങ്ങളുള്ള ആശുപത്രികളെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. പൊതു ധനസഹായത്തോടെ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഒന്നാണിത്.

നിലവില്‍ 12 കോടി കുടുംബങ്ങള്‍ക്ക് ദ്വിതീയ, തൃതീയ പരിചരണത്തിനായി ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വീതം പദ്ധതി അനുവദിക്കുന്നുണ്ട്.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം 20% ആളുകള്‍ക്ക് മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം, രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, എംപ്ലോയര്‍ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, അല്ലെങ്കില്‍ പ്രൈവറ്റ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആരോഗ്യ പദ്ധതികളില്‍ പരിരക്ഷ ലഭിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പദ്ധതി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് (16.9%) പ്രായമായ പുരുഷന്മാര്‍ക്ക് രാജ്യത്ത് അല്‍പ്പം ഉയര്‍ന്ന പരിരക്ഷ (19.7%) ലഭിക്കുന്നുണ്ട്. 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യ വര്‍ധന എന്നിവയും സര്‍ക്കാര്‍ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

X
Top