ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ചന്ദ്രനിലെ ‘ശിവശക്തി’ പോയിന്റിന് പഴക്കം 370 കോടി വർഷം

ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ എന്നറിയപ്പെടുന്ന പ്രദേശത്തിനാണ് ഇത്രയും പഴക്കമുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്റർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞർ ചേർന്ന് റെസല്യൂഷൻ റിമോട്ട് സെൻസിങ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ‘ശിവശക്തി പോയിന്റി’ന്റെ കാലപ്പഴക്കം നിർണയിച്ചത്.

2023 ഓഗസ്റ്റ് 23നായിരുന്നു വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വഹിക്കുന്ന ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങിയത്.

ഇതോടെ ചന്ദ്രനിൽ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.

സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചന്ദ്രനിൽ സോഫ്റ്റ് ലാന്റിങ് നടത്തിയ മറ്റു രാജ്യങ്ങൾ.

X
Top