ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

കേരളത്തില്‍ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ജിയോ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല് ഡാറ്റ ശൃംഖലയായ റിലയന്സ് ജിയോ കേരളത്തില് എയര് ഫൈബര് സേവനങ്ങള്ക്ക് തുടക്കമിട്ടു.

തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബര് 19നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയര് ഫൈബര് പ്ലാനില് 30 എംബിപിഎസ് സ്പീഡിൽ അണ്ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭിക്കും. കൂടാതെ 100 എംബിപിഎസ് സ്പീഡില് 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്.

1199 രൂപയുടെ പ്ലാനില് നെറ്റ്ഫ്ളിക്സ്, ആമസോണ് പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്പ്പെടെ 17 ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല് ഫൈബര് ഇന്ഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല് ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നുണ്ട്.

എന്നാൽ രാജ്യത്തെ ഉള്പ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിലെ സങ്കീര്ണതകളെ തുടർന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്ക്ക് ഹോം ബ്രോഡ്ബാന്ഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്.

ഈ തടസങ്ങളെ മറികടക്കാന് ജിയോ എയര് ഫൈബറിലൂടെ കഴിയുമെന്ന് കമ്പനി പറയുന്നു.

X
Top