ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ flyadeal ഹൈദരാബാദ് സർവീസോടെ ഇന്ത്യൻ വ്യോമയാന വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നു. വരാനിരിക്കുന്ന ജൂലൈ 1 മുതൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ട് എയർലൈൻ പുതിയ സർവീസ് ആരംഭിക്കും.

ഇന്ത്യയും സൗദിയും തമ്മിലുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങളുടെ ഫലമായാണ് ഈ വിപുലീകരണമെന്നും, വൈകാതെ തന്നെ ഇന്ത്യയിലെ രണ്ടാമതൊരു നഗരത്തിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കുമെന്നും കമ്പനി സി.ഇ.ഒ സഞ്ജീവ് കപൂർ വ്യക്തമാക്കി.

മുൻപ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ചാർട്ടർ സർവീസുകൾ നടത്തിയിട്ടുള്ള കമ്പനി 186 സീറ്റുകളുള്ള അത്യാധുനിക എയർബസ് എ320 നിയോ (Airbus A320neo) വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ള ഈ പുതിയ ഷെഡ്യൂൾഡ് സർവീസിനായി ഉപയോഗിക്കുന്നത്.

X
Top