100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ജെഫ്‌റീസ്‌ ടാറ്റാ സ്റ്റീലിനെയും ഹിന്‍ഡാല്‍കോയെയും അപ്‌ഗ്രേഡ്‌ ചെയ്‌തു

നിഫ്‌റ്റി മെറ്റല്‍ സൂചിക മറ്റ്‌ മേഖലാധിഷ്‌ഠിത സൂചികകളില്‍ നിന്നും വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. ടാറ്റാ സ്റ്റീലിനെയും ഹിന്‍ഡാല്‍കോയെയും ആഗോള ഗവേഷണ സ്ഥാപനമായ ജെഫ്‌റീസ്‌ അപ്‌ഗ്രേഡ്‌ ചെയ്‌തതിനെ തുടര്‍ന്നാണ്‌ മെറ്റല്‍ ഓഹരികള്‍ മുന്നേറ്റം നടത്തിയത്‌.

നിഫ്‌റ്റി മെറ്റല്‍ 2.25 ശതമാനം മുന്നേറി. ഇന്ന്‌ ടാറ്റാ സ്റ്റീല്‍ 5 ശതമാനവും ഹിന്‍ഡാല്‍കോ 2.5 ശതമാനവും ഉയര്‍ന്നു. രണ്ട്‌ ഓഹരികള്‍ക്കും ജെഫ്‌റീസ്‌ നല്‍കിയിരിക്കുന്ന റേറ്റിംഗ്‌ കൈവശം വെക്കുക എന്ന നിലയില്‍ നിന്നും വാങ്ങുക എന്ന നിലയിലേക്ക്‌ ഉയര്‍ത്തി. മെറ്റല്‍ ഓഹരികളില്‍ ജെഫ്‌റീസ്‌ ടാറ്റാ സ്റ്റീലിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നത്‌.

ടാറ്റാ സ്റ്റീലിന്റെ പുസ്‌തക മൂല്യവും സംരംഭകത്വ മൂല്യവും ദീര്‍ഘകാല ശരാശരിയോട്‌ അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഓഹരി ആകര്‍ഷകമാണ്‌. ബാലന്‍സ്‌ഷീറ്റ്‌ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലും ആകര്‍ഷകമായ മൂല്യത്തിലാണ്‌ ഈ ഓഹരി ലഭ്യമായിരിക്കുന്നത്‌.

ചൈന റിയല്‍ എസ്റ്റേറ്റ്‌ വിപണിക്ക്‌ പിന്തുണയേകുന്ന പുതിയ സമഗ്ര പദ്ധതിയാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. മറ്റ്‌ ഉത്തേജക നടപടികള്‍ കൂടിയാകുന്നതോടെ 2023ല്‍ മെറ്റലിന്‌ ഡിമാന്റ്‌ ഉയരും- ജെഫ്‌റീസ്‌ വിലയിരുത്തുന്നു.

ടാറ്റാ സ്റ്റീല്‍, ജിന്റാല്‍ സ്റ്റെയിന്‍ലെസ്‌, സെയില്‍, മൊയില്‍, ജിന്റാല്‍ സ്റ്റീല്‍ എന്നീ ഓഹരികള്‍ മൂന്ന്‌ ശതമാനം മുതല്‍ അഞ്ച്‌ ശതമാനം വരെ ഇന്ന്‌ ഉയര്‍ന്നു.

X
Top