ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കും

കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കത്തിൽ വലിയ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ സിയാൽ കൈകാര്യം ചെയ്ത കാർഗോയുടെ മൂല്യം 5,647.76 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ 4,044 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 29 ശതമാനമാണ് വർധന.

കാർഗോ അളവിലും മുന്നേറ്റമുണ്ടായി. ഒരു വർഷത്തിനിടെ സിയാൽ വഴി ആകെ 72,178.40 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. ഇതിൽ 54,984.10 ടൺ അന്താരാഷ്ട്ര കാർഗോയും 17,194.30 ടൺ ആഭ്യന്തര കാർഗോയുമാണ്.

അന്താരാഷ്ട്ര വിഭാഗത്തിൽ കയറ്റുമതിയാണ് പ്രധാന പങ്ക് വഹിച്ചത്. കാർഷിക ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ നീക്കമാണ് പ്രധാനമായും കാർഗോ വളർച്ചയ്ക്ക് പിന്തുണയായത്.

കാർഗോ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം പുതിയ സർവീസുകളും സിയാൽ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിവർഷം വലിയ തോതിൽ കയറ്റുമതി-ഇറക്കുമതി കാർഗോ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയുന്നുണ്ട്.

X
Top