ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

വീഗാലാന്ഡ് ഡെവലപ്പേഴ്സ് ഐപിഒ: റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കൂടി; നേട്ടത്തിൽ ലിസ്റ്റിങ്ങിന് സാധ്യത

വീഗാലാന്ഡ് ഡെവലപ്പേഴ്സിന്റെ ഐ.പി.ഒ. (IPO) അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വിപണിയിൽനിന്ന് മികച്ച പ്രതികരണം. രണ്ടാം ദിവസം പിന്നിട്ടപ്പോൾ 1.17 മടങ്ങ് സബ്സ്ക്രിപ്ഷൻ നേടാനായി. റീട്ടെയിൽ നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തമാണ് ശ്രദ്ധേയം. ഗ്രേ മാർക്കറ്റിൽ 15 ശതമാനം പ്രീമിയം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വിപണിയിൽ മികച്ച തുടക്കം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ടാം ദിവസം വരെയുള്ള കണക്കുകൾ പ്രകാരം വിവിധ വിഭാഗങ്ങളിലെ നിക്ഷേപകരുടെ പ്രതികരണം:
മൊത്തം സബ്സ്ക്രിപ്ഷൻ: 1.17 മടങ്ങ്.
റീട്ടെയിൽ നിക്ഷേപകർ (RII): അനുവദിച്ച വിഹിതത്തിന്റെ 1.67 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു.
സ്ഥാപനേതര നിക്ഷേപകർ (NII): 94% സബ്സ്ക്രിപ്ഷൻ പൂർത്തിയായി.
യോഗ്യരായ സ്ഥാപന നിക്ഷേപകർ (QIB): 45% സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തി.

ഗ്രേ മാർക്കറ്റ് പ്രീമിയം (GMP): നിലവിൽ 20 രൂപയാണ് ജി.എം.പി. രേഖപ്പെടുത്തുന്നത്. ഇത് അപ്പർ പ്രൈസ് ബാൻഡായ 140 രൂപയുടെ 15 ശതമാനമാണ്. ഇതനുസരിച്ച് ലിസ്റ്റിങ് വില 160 രൂപയായേക്കാമെന്നാണ് സൂചന. (ഇത് ഔദ്യോഗിക കണക്കല്ല, നിലവിലെ സാഹചര്യത്തിലെ അനുമാനം മാത്രമാണ്).

2007-ൽ പ്രവർത്തനം ആരംഭിച്ച വീഗാലാന്ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്, കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണു്. പുരോഗമിക്കുന്ന പ്രോജക്ടുകൾ, മെച്ചപ്പെട്ട ലാഭക്ഷമത, കൃത്യസമയത്ത് പ്രോജക്ടുകൾ പൂർത്തിയാക്കുന്ന ചരിത്രം എന്നിവ കമ്പനിയെ മുൻനിരക്കാരാക്കുന്നു.

പ്രവർത്തന മേഖല: റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, മിക്സഡ്-യൂസ് പ്രോജക്ടുകൾ.
നിലവിലെ സാഹചര്യം (2026 ജൂൺ 30 വരെ): പൂർത്തിയായ പ്രോജക്ടുകൾ 10, പുരോഗമിക്കുന്നവ 12, വരാനിരിക്കുന്നവ 3.

ഐ.പി.ഒ. ഫണ്ട് വിനിയോഗം: സമാഹരിക്കുന്ന തുകയിൽ ഏകദേശം 119.83 കോടി രൂപ നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രോജക്ടുകളുടെ നിർമാണച്ചെലവിനായി ഉപയോഗിക്കും. ബാക്കി തുക ഭൂമി ഏറ്റെടുക്കുന്നതിനും കമ്പനിയുടെ പൊതുവായ ആവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുക.

X
Top