
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയില്‍ ഫെബ്രുവരിയില്‍ ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ എട്ട് ശതമാനം ഇടിവുണ്ടായി. ഇക്കാലയളവില്‍ ആഭ്യന്തര, രാജ്യാന്തര വിപണിയില്‍ 79,344 വാഹനങ്ങളാണ് വിറ്റഴിച്ചത്.
മുൻവർഷം ഇക്കാലയളവില്‍ 86,406 വാഹനങ്ങളുടെ വില്‍പ്പനയാണുണ്ടായിരുന്നത്. ആഭ്യന്തര വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയില്‍ ഒൻപത് ശതമാനം ഇടിവുണ്ടായി.
വൈദ്യുതി വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഒൻപത് ശതമാനം കുറഞ്ഞ് 46,811 യൂണിറ്റുകളായി. ടാറ്റ മോട്ടോഴ്സിന്റെ പ്രധാന മോഡലുകളുടെയെല്ലാം വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഗണ്യമായ കുറവുണ്ടായി.
നഗരങ്ങള്‍ക്ക് പിന്നാലെ ഗ്രാമീണ മേഖലയിലും സാമ്ബത്തിക തളർച്ച രൂക്ഷമാകുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.