കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ചു. ഈ നൂതനവും സമഗ്രവുമായ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ കണ്ടെത്താനും, കോൺഫിഗറേഷൻ നിർണ്ണയിക്കാനും, വാങ്ങാനും, ഫിനാൻസിംഗ് നേടാനും സാധിക്കും. ഭാവിയിൽ, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും അനുസൃതമായി കൂടുതൽ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു.

അഞ്ച് പ്രധാന സവിശേഷതകളെ ആസ്പദമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫ്ലീറ്റ് വേഴ്സ്, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്നു. നൂതന സെമാൻ്റിക് സെർച്ച് ഫീച്ചറുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് സെർച്ച് വെഹിക്കിൾ ഡിസ്കവറിയിലൂടെ ഉപയോക്താക്കൾക്ക് ടാറ്റ മോട്ടോഴ്സിൻ്റെ 900-ൽ അധികം വരുന്ന മോഡലുകളും മൂവായിരിത്തലധികം ഉള്ള വേരിയൻ്റുകളും ഉൾക്കൊള്ളുന്ന മുഴുവൻ വാണിജ്യ വാഹന ശ്രേണിയും നോക്കിക്കാണാൻ സാധിക്കും.

പ്രോഡക്ട് കോൺഫിഗറേറ്റർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങൾ, ആപ്ലിക്കേഷൻ, താൽപ്പര്യങ്ങൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാൻ സാധിക്കും. മാത്രമല്ല, ത്രീഡി വിഷ്വലൈസർ ഉപയോഗിച്ച് വാഹനത്തിൻ്റെ പുറംഭാഗങ്ങളും ഇൻ്റീരിയറുകളും റിയലിസ്റ്റിക് രീതിയിൽ വിശദമായി കാണുവാനും സഹായിക്കുന്നു. 

വെഹിക്കിൾ ഓൺലൈൻ ഫിനാൻസ് ഫീച്ചറിലൂടെ വേഗമേറിയതും സുഗമവുമായ ഫിനാൻസ് അപേക്ഷകളും അംഗീകാരങ്ങളും നൽകുന്നതിനായി ഫ്ലീറ്റ് വേഴ്സ് പ്രമുഖ ഫിനാൻഷ്യർമാരുമായി പങ്കാളികളാകുന്നു. വെഹിക്കിൾ ഓൺലൈൻ ബുക്കിംഗ് ഉപയോക്താക്കൾക്ക് ആവശ്യമുള്ള വാഹനങ്ങൾ ഏതാനും ക്ലിക്കുകളിലൂടെ ബുക്ക് ചെയ്യാനും അക്വിസിഷൻ പ്രൊസീജിയർ ലളിതമാക്കാനും അനുവദിക്കുന്നു.

X
Top